ഏകാന്ത രാവിൽ
ശാന്തി ഗീതങ്ങൾ
Ekaantha Raavil (Shanthi Geethangal)
വിശദവിവരങ്ങള്‍
വര്‍ഷം 1986
സംഗീതംജി ദേവരാജന്‍
ഗാനരചനലഭ്യമല്ല
ഗായകര്‍പി മാധുരി
രാഗംയമുനാ കല്യാണി
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:27:35.
 
ഏകാന്ത രാവിലീ ദ്വീപിലിന്നേകയായ്
കാതോർത്തിരിപ്പൂ നിൻ നാദം
മറ്റാരുമാശ്രയമില്ലെങ്കിലും ഭവാൻ
കൂട്ടായിരിക്കണേ യേശുദേവാ

ഇടതടവില്ലാതെയീ മാനവ ജന്മത്തിൽ
ഒരു നൂറു കർമ്മങ്ങൾ ചെയ്തു പോയ് ഞാൻ
കാൽ വരിക്കുന്നിന്മേൽ കുരിശിലേറി
നീയവയെന്നിൽ നിന്നേറ്റു വാങ്ങി ഏറ്റു വാങ്ങി

ശുദ്ധയായ് തീർന്നൊരാ മഗ്ദലയെപ്പോലെന്റെ
അപരാധം തമ്പുരാൻ പൊറുത്തിടേണെ
ഞാനുമെൻ ജീവിതവും നിന്റെ മുന്നിൽ
രണ്ടു സങ്കീർത്തന സ്തോത്രമല്ലോ
സ്തോത്രമല്ലോ




 
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts