വിട പറയും സന്ധ്യേ
നീലാംബരി
Vida parayum sandhye (Neelambari)
വിശദവിവരങ്ങള്‍
വര്‍ഷം 2007
സംഗീതംചുള്ളിമണ്ണൂര്‍ ഷാജഹാന്‍
ഗാനരചനതോമസ് സാമുവൽ
ഗായകര്‍കെ ജെ യേശുദാസ്
രാഗംആഭേരി
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:27:32.
 

വിട പറയും സന്ധ്യേ നിൻ മിഴികൾക്കിന്നെന്തേ
കണ്ണുനീർ ചാലിച്ച ചുവപ്പു നിറം
ശിശിരങ്ങൾ മാത്രം വാഴുമീ ഭൂമിയിൽ
വസന്തമേ നീയും പോയ് മറഞ്ഞു
വസന്തമാം കാമുകൻ തൻ പ്രിയ പ്രേയസിയെ
വേർപിരിഞ്ഞെങ്ങോ പോയ് മറഞ്ഞു
(വിട പറയും..)

കാലൊച്ചയില്ലാതെ വന്നൊരു ചെറുതെന്നൽ
കാലമ്മാം കവിയുടെ ചെവിയിൽ മൂളിയതെന്തേ (2)
സഖിയാം സന്ധ്യേ കരയുവതെന്തേ
മഴയായ് പൊഴിയുവതെന്തേ (2)
(വിട പറയും..)



ആരോരുമറിയാതെൻ പ്രാണവിപഞ്ചികൾ തൻ തന്ത്രികൾ മീട്ടി നീ
എൻ മനം കൊതിപ്പിച്ചതെന്തേ
വിരഹിണി സന്ധ്യേ വിതുമ്പുന്നതെന്തേ
മഴയായ് പൊഴിയുവതെന്തേ
(വിടപറയും..)


malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts