വാസന്ത ബന്ധുര
ഓണപ്പാട്ടുകള്‍ (ഒന്ന്)
Vasantha Bandhura (Onapattukal Vol-1 (Onam Melodies))
വിശദവിവരങ്ങള്‍
വര്‍ഷം 1982
സംഗീതംആലപ്പി രംഗനാഥ്
ഗാനരചനഓ എന്‍ വി കുറുപ്പ്
ഗായകര്‍കെ ജെ യേശുദാസ്
രാഗംഹംസധ്വനി
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:27:28.
വസന്തബന്ധുര വനഹൃദയം
പൂങ്കുയിലായ് പാടുന്നു
ത്രിസന്ധ്യയെ ദിനകരനണിയിപ്പൂ
ഹൃദന്തസിന്ദൂരം... ഹൃദന്തസിന്ദൂരം...
(വസന്ത...)

വിരിയുകയായി സമയശാഖിയില്‍
ഒരുപിടി സുരഭിലനിമിഷങ്ങള്‍
ആരോ പാടിയ കദനകുതൂഹല-
രാഗമുറഞ്ഞതുപോലെ...
ദൂരെ വാകമരങ്ങളിലരുണിമ
പൂത്തിറങ്ങുന്നു...
ഋതുമംഗലമായ് വിടരുകയായി
ഒരുപിടി മദകരനിമിഷങ്ങള്‍
(വസന്ത...)

ജീര്‍ണ്ണതമാലദലങ്ങള്‍ മൂടി
ഈ വഴി മറയുന്നു...
ജീവനിലൊരു ജനനാന്തര-
സൗഹൃദ സൗരഭമുതിരുന്നു
ഋതുശംഖൊലിയായ് ഉണരുകയായി
മധുകര മൃദുരവമന്ത്രങ്ങള്‍...
(വസന്ത...)




malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts