വിശദവിവരങ്ങള്‍ | |
വര്‍ഷം | 1993 |
സംഗീതം | ജെ എം രാജു |
ഗാനരചന | പൂവച്ചല്‍ ഖാദര്‍ |
ഗായകര്‍ | കെ ജെ യേശുദാസ് |
രാഗം | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:27:27.
ഒരു സന്ധ്യ ഒരു സന്ധ്യ ഓര്‍മ്മയില്‍ ഉണ്ടെന്റെ ദേവീ ഒരു ദീപം ഒരു ദീപം ആത്മാവില്‍ എരിയുന്നു ദേവീ (ഒരു സന്ധ്യ ) ദേവീ …ദേവീ … കതിര്‍നാളം പോലെയാ കാവില്‍ നീ നിന്നപ്പോള്‍ കരളിന് തുടിപ്പന്നു കൂടി (കതിര് ) കാറ്റിലെ മുകുളം പോല്‍ ഇളകുമാ കണ്‍കളില്‍ അറിയാതെ ഞാന്‍ എന്തോ തേടി നിന് നീലക്കൂന്തല് പോല്‍ തിരയിളക്കീടുമാ ഇരുളില്‍ ഞാന്‍ എന്നെ മറന്നു (ഒരു സന്ധ്യ ) അഭിലാഷമൊന്നെന്നില് ചിറകണിഞ്ഞപ്പോള് അരുതെന്ന് നിന് കൈ വിലക്കി (അഭിലാഷ ) അരുതാത്തതൊന്നും ഞാന്‍ ചെയ്തില്ല പക്ഷെ എന്‍ അധരം നിന് അധരത്തെ തഴുകി അതിലുള്ള മധുരമെന് ഹൃദയ ദലങ്ങളില്‍ അമൃതിന് കണം ഇന്നും പെയ്തു (ഒരു സന്ധ്യ ) | |