മാനം ചോന്നെടി
വിഷാദ ഗാനങ്ങൾ 2
Maanam chonnedi (Vishada Gaanangal (Vol2))
വിശദവിവരങ്ങള്‍
വര്‍ഷം 1993
സംഗീതംജെ എം രാജു
ഗാനരചനപൂവച്ചല്‍ ഖാദര്‍
ഗായകര്‍കെ ജെ യേശുദാസ്
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:27:27.

ഓ …ഓ …ഓഹോ …ഹൊയ്യാ …
ഓ …ഓ …ഓഹോ …ഹൊയ്യാ …

മാനം ചോന്നെടി മൈനേ
മണി മേഘം പൂത്തെടി മൈനേ
ഒരു താഴംപൂക്കൂട ഉള്ളില്‍ നീര്‍ത്തി ഞാന്‍
ഇന്നും കാക്കുന്നു നിന്നെ
(മാനം )

ഓ …ഓ …ഓഹോ …ഹൊയ്യാ …
ഓ …ഓ …ഓഹോ …ഹൊയ്യാ …

കായല്‍ക്കാറ്റില്‍ ഒരല്ലിത്താരിന്‍
ഉള്ളം തുള്ളിയ നാളൊന്നില്‍ (കായല്‍ )
കണ്ടല്ലോ നിന്നെ കണ്ടല്ലോ – പുലര്‍
നാളം പോലെ നീ വന്നപ്പോള്‍
ഓഹോ …ഓ …
നാണം …പിന്നെ നിന്‍ നാണം …
കരയെങ്ങും പൂമഴ പെയ്തപ്പോള്‍ - അതില്‍
എന്നും എന്‍ മനം തുള്ളുമ്പോള്‍
(മാനം )


കായല്‍പ്പെണ്ണിന്‍ മേനിയില്‍ സൂര്യന്‍
കനകം ചാര്‍ത്തിയ നേരത്ത് (കായല്‍പ്പെണ്ണിന്‍)
കണ്ണാളേ കായല്‍ കണ്ണാളേ കരള്‍ -
ക്കണ്ണില്‍ നീയിട്ടതെന്താണ്
വന്നാലും ഇനി വന്നാലും
എന്‍ മാടം നിന്നുടെ കൂടാക്കാം – അതില്‍
എന്നും നീയെന്‍ കൂട്ടാകാം
(മാനം )





malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts