വെണ്ണിലാവേ
വിഷാദ ഗാനങ്ങൾ 2
Vennilaave (Vishada Gaanangal (Vol2))
വിശദവിവരങ്ങള്‍
വര്‍ഷം 1993
സംഗീതംജെ എം രാജു
ഗാനരചനപൂവച്ചല്‍ ഖാദര്‍
ഗായകര്‍കെ ജെ യേശുദാസ്
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:27:28.

വെണ്ണിലാവേ നീ കരഞ്ഞത് എന്തിനായിരുന്നു
വെണ്ണിലാവേ നീ കരഞ്ഞത് എന്തിനായിരുന്നു
ബാഷ്പനീരാല്‍ ആര്ദ്രമായത് എന്തിനായിരുന്നു …എന്തിനായിരുന്നു …
ബാഷ്പനീരാല്‍ ആര്ദ്രമായത് എന്തിനായിരുന്നു
(വെണ്ണിലാവേ )

അല്ലലില്‍ നിന്‍ അന്തരംഗം മുങ്ങി നിന്നപ്പോള്‍
അല്ലലില്‍ നിന്‍ അന്തരംഗം മുങ്ങി നിന്നപ്പോള്‍
തെന്നലില്‍ നിന്‍ ഗദ്ഗദങ്ങള്‍ തങ്ങി നിന്നപ്പോള്‍
തെന്നലില്‍ നിന്‍ ഗദ്ഗദങ്ങള്‍ തങ്ങി നിന്നപ്പോള്‍
എന്റെയുള്ളിന്‍ സ്പന്ദനങ്ങള്‍ നിന്നിലായിരുന്നു
എന്റെയുള്ളിന്‍ സ്പന്ദനങ്ങള്‍ നിന്നിലായിരുന്നു – അന്ന്
നിന്നിലായിരുന്നു
(വെണ്ണിലാവേ )

നിന്‍ വിഷാദം രാക്കിളി തന്‍ ഗാനമായപ്പോള്‍
നിന്‍ വിഷാദം രാക്കിളി തന്‍ ഗാനമായപ്പോള്‍
സാന്ത്വനമൊന്നേകുവാനായ് ഞാന്‍ കൊതിച്ചപ്പോള്‍
സാന്ത്വനമൊന്നേകുവാനായ് ഞാന്‍ കൊതിച്ചപ്പോള്‍
എന്നില്‍ ഇടറിയ വാക്യമെന്തും കേട്ടതില്ലേ നീ
എന്നില്‍ ഇടറിയ വാക്യമെന്തും കേട്ടതില്ലേ നീ – അന്ന്
കേട്ടതില്ലേ നീ
(വെണ്ണിലാവേ )





malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts