കേളി കേട്ട ചരിതം
ഓണപ്പൂത്താലം (അഞ്ച്)
Keli ketta charitham (Onappootthaalam (Festival Songs Vol 5))
വിശദവിവരങ്ങള്‍
വര്‍ഷം 1987
സംഗീതംഔസേപ്പച്ചൻ
ഗാനരചനബിച്ചു തിരുമല
ഗായകര്‍കെ ജെ യേശുദാസ് ,കെ എസ് ചിത്ര ,സുജാത മോഹൻ
രാഗംസുരുട്ടി
ഗാനത്തിന്റെ വരികള്‍
Last Modified: August 27 2012 17:04:32.
 
കേളി കേട്ട ചരിതം
തിരുവാമനാവതാരം
(കേളി )
പെരുമാളിന്‍ ബലിദാനം
പെരുമയേറ്റും കഥ
ഏറെ (കേളി )
ഏറെ കേളി കേട്ട ചരിതം
തിരുവാമനാവതാരം

ചിങ്ങം പൂവിടും സര്‍വ്വാദരയാം മേദിനി - എതിരേല്‍പ്പൂ (2)
രാജരാജനാം ആവണീശ്വരന്‍ (2)
തങ്കത്തേരിലെഴുന്നള്ളി വരവായി
(കേളി )

അത്തം ചിത്തിര മുറ്റം നിറയേ പൂക്കളം - തിരമേനി (2)
പണ്ടു വാമനന്‍ നിന്റെ മൗലിയില്‍ (2)
പാദമൂന്നിയപ്പോളുതിര്‍ന്ന പുളകങ്ങള്‍
(കേളി )

ഇന്നും കേരളം കൈകള്‍കൂപ്പുന്നാദരം - പെരുമാളേ (2)
പൊന്‍ പദങ്ങളില്‍ കുമ്പിടുന്നിതാ (2)
ചിങ്ങമാസത്തിരുവോണഹൃദയങ്ങള്‍
(കേളി )
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts