ചിങ്ങം വന്നേ
ഓണപ്പൂത്താലം (അഞ്ച്)
Chingam vanne (Onappootthaalam (Festival Songs Vol 5))
വിശദവിവരങ്ങള്‍
വര്‍ഷം 1987
സംഗീതംഔസേപ്പച്ചൻ
ഗാനരചനബിച്ചു തിരുമല
ഗായകര്‍കെ ജെ യേശുദാസ് ,കെ എസ് ചിത്ര ,സുജാത മോഹൻ
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: August 27 2012 05:34:40.
 
ചിങ്ങം വന്നേ
പുതിയ വര്‍ഷദിനപിറവിയുണരുണരൂ (2)
ഓണം വന്നേ
പുലരിയലരുകളില്‍ അരിയചിരിവിരിയ (2)
ചിങ്ങം വന്നേ ഓണം വന്നേ
മനസ്സിന്നുള്ളില്‍ പുളകവുമായു്
മലയാളം നിന്നെതിരേല്പൂ
പുലികളി തോട്ടം കോലാട്ടം
നിറകുടമാറ്റം പന്താട്ടം
കഥകളിയും കൊണ്ടെതിരേല്പൂ
കളികള്‍ നിരവധി കലകളുമനവധി (2)
ചിങ്ങം വന്നേ ഓണം വന്നേ (2)

തിങ്കള്‍ തോല്‍ക്കും
ഹാസ്യമോലും
(തിങ്കള്‍ )
കന്യമാരേ കുമ്മിയാടിന്‍
മാനിനിമാരേ മങ്കകളേ
മാവേലി മന്നന്‍ വരവായി
ഓടിവിളമ്പിന്‍ കേളിയെഴും
ഓണ വിരുന്നിന്‍ വിഭവങ്ങള്‍
വെമ്പൊലി നാട്ടില്‍ വേണാട്ടില്‍
തുമ്പികള്‍ തുള്ളും മലനാട്ടില്‍
(ചിങ്ങം വന്നേ )

കാണം വില്‍ക്കാം
ഓണം ഉണ്ണാം
(കാണം )
നാണമെന്തേ നമ്മളൊന്നേ
കേരളനാട്ടില്‍ നം നാട്ടില്‍
പൂമുഖമാകെ പൂ പൊലിയോ
വേലികള്‍ നീളെ മലര്‍ നുള്ളും
ബാലികമാരേ പൂ പൊലിയോ
തുമ്പമകറ്റും പൊന്നോണം
തുമ്പകള്‍ പൂക്കും തിരുവോണം
(ഓണം വന്നേ )

കോടി ചൂടി
പാടിയാടി
(കോടി )
വഞ്ചിനാട്ടില്‍ വഞ്ചിയോട്ടി
ആര്‍ത്തുക മനമേ ആവോളം
ഓര്‍ക്കുക ജനമേ ഇനി മേളം
കേള്‍ക്കുക നാടന്‍ ഗാനങ്ങള്‍
നാക്കിനിണങ്ങും പഠി നിങ്ങള്‍
അത്തം പത്തിനു് പൊന്നോണം
അത്തലകറ്റും തിരുവോണം
(ചിങ്ങം വന്നേ )
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts