വാ വാ യേശു നാഥാ
യേശു നല്ല ഇടയൻ
Vaa vaa yesu naadaa (Yesu Nalla Idayan)
വിശദവിവരങ്ങള്‍
വര്‍ഷം 1999
സംഗീതംമൂത്താംപാക്കല്‍ കൊച്ചൂഞ്ഞ്
ഗാനരചനമൂത്താംപാക്കല്‍ കൊച്ചൂഞ്ഞ്
ഗായകര്‍കെ ജെ യേശുദാസ്
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:27:26.
 

വാ വാ യേശുനാഥാ
വാ വാ സ്നേഹനാഥാ
ആയെൻ ഹൃദയം തേടിടും സ്നേഹമേ നീ
വാ വാ യേശുനാഥാ
(വാ വാ യേശുനാഥാ..)

പൂക്കൾക്കില്ല പ്രഭ
തേൻ മധുരമല്ലാ
നീ വരുമ്പോഴെന്നാനന്ദം വർണ്യമല്ലാ
വാ വാ യേശുനാഥാ (പൂക്കൾക്കില്ല...)

ആധി നീറുകിലും
വ്യാധി നോവുകിലും
നീയരികിലെന്നാലെനിക്കാശ്വാസമേ
വാ വാ യേശുനാഥാ (ആധി...)


വേണ്ട പോകരുതേ
നാഥാ നിൽക്കേണമേ
തീർത്തു കൊള്ളാം ഞാൻ നല്ലൊരു പൂമണ്ഡപം
വാ വാ യേശുനാഥാ (വേണ്ട...)




 
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts