സ്വര്‍ഗ്ഗ നാട്ടിലെന്‍
യേശു നല്ല ഇടയൻ
Swarga naattilen (Yesu Nalla Idayan)
വിശദവിവരങ്ങള്‍
വര്‍ഷം 1999
സംഗീതംചാള്‍സ് ജോണ്‍
ഗാനരചനചാള്‍സ് ജോണ്‍
ഗായകര്‍വിജയ്‌ യേശുദാസ്‌
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: September 16 2019 09:07:25.

സ്വർഗ്ഗനാട്ടിലെൻ പ്രിയൻ തീർത്തിടും
സ്വന്തവീട്ടിൽ ചേർത്തിടുവാൻ
മമ നാഥനെ ഒന്നു കാണുവാൻ
ദിനം കാത്തു പാർത്തിടുന്നു

മരുഭൂമിയിൽ തളരാതെ ഞാൻ
മരുവുന്നു നിൻ കൃപയാൽ
ഒരു നാളും നീ പിരിയാതെന്നെ
കരുതുന്നു കണ്മണി പോൽ

നല്ല നാഥനെ നിനക്കായി ഞാൻ
വേല ചെയ്യും അന്ത്യം വരെ
അല്ലൽ തീർന്നു നിൻ സവിധേ വരാൻ
ഇല്ല പാരിൽ വിശ്രമവും

കർതൃകാഹളം വാനിൽ കേൾക്കുവാൻ
കാംക്ഷിച്ചീടുന്നേ പ്രിയനേ
ആശയേറുന്നേ നിന്നെ കാണുവാൻ
ആമേൻ യേശുവേ വരണേ

സ്വർഗ്ഗനാട്ടിലെൻ പ്രിയൻ തീർത്തിടും
സ്വന്തവീട്ടിൽ ചേർത്തിടുവാൻ
മമ നാഥനെ ഒന്നു കാണുവാൻ
ദിനം കാത്തു പാർത്തിടുന്നു
ദിനം കാത്തു പാർത്തിടുന്നു ദിനം കാത്തു പാർത്തിടുന്നു


 
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts