അരുമക്കനിയെ
ജന്നത്തുൽ ഫിർദൌസ് II
Arumakkaniye (Jannatthul Firdous II)
വിശദവിവരങ്ങള്‍
വര്‍ഷം 1995
സംഗീതംകോഴിക്കോട് അബൂബക്കർ
ഗാനരചനമോയിന്‍കുട്ടി വൈദ്യര്‍ ,ബാപ്പു വെള്ളിപറമ്പ ,എസ്.എം.ജമീല ബീവി
ഗായകര്‍കെ ജെ യേശുദാസ് ,സുജാത മോഹൻ
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: December 01 2022 11:23:36.
ഊ ...ഊ ...ഊ ...ഊ ..ഊം ...
ഊ ...ഊ ...ഊ ...ഊ ..ഊം ...

അരുമക്കനിയെ നീ എന്നും വന്നെൻ കിനാവില്
അതർപ്പ കഥകൾ പറഞ്ഞുണർത്തുന്നു രാവില്..
അറബിക്കടലിൻ അലകൾ പൊങ്ങുമെൻ ഖല്ബില്
അന്നേരം വീശിയടിക്കുന്നുണ്ടൊരു തെന്നല്..

പുന്നാരേ ഞാൻ ഇന്നു പാർക്കുന്നു സ്വർണ്ണക്കൂട്ടില്
പുഞ്ചിറകെല്ലാം പൊഴിഞ്ഞു വീണുള്ള മട്ടില്
പൂതി നിറവേറ്റാൻ ആരുമില്ലാ ദുനിയാവില്..
പൂങ്കരളല്ലാതെ ആരുമില്ലല്ലോ കൂട്ടിന് ...

ഒന്നായ്ക്കഴിഞ്ഞുള്ള നമ്മൾ രണ്ടാളും വേർപെട്ട്
ഒന്നിനും പോരാത്തോനെന്നും നിന്റുപ്പാ പേരിട്ടു...
ആട്ടിയിറക്കിയ നാളിൽ ഞാൻ ആ നാടും വിട്ട്..
ആറ്റക്കരളെ ഈ മരുഭൂവിൽ ഞാനെത്തിപ്പെട്ട്...
അന്നുതൊട്ടിന്നോളം തോർന്നിട്ടില്ലായെൻ കണ്ണീര്
അകതാരിൽ ആശ കരിഞ്ഞു തീർന്നുള്ള വെണ്ണീറ്
കഴിഞ്ഞ ഷഹബാനിനു ബാപ്പ മയ്യത്തായി പോയല്ലോ..
കണ്ണിതിൽ എണ്ണയൊഴിച്ചിട്ടിന്നും ഇരിപ്പല്ലോ....

സൽമാബീ സ്നേഹക്കുറവെനിക്കൊട്ടും ഇല്ലല്ലോ..
സ്വത്തും പണമില്ലാതങ്ങു ഞാനെത്തുകില്ലല്ലോ
പൂമുത്തേ ഏതാനും നാളും കൂടി സബൂറാക്ക്..
പുന്നാരത്തോടെ ഞാനെത്തിച്ചേരുമടുത്തേക്ക്...
സ്വത്തും പദവിക്കും മോഹം വെച്ചൊരു പെണ്ണല്ലാ..
കുത്തുന്ന വാക്കുകൾ ഒന്നും തന്നെ പറയല്ലാ..
ബാപ്പാനോടുള്ള അരിശം എന്നോട് തീർക്കല്ലാ...
ബാല്യം തികഞ്ഞ ഈ പെണ്ണിനെ തീയിൽ തീറ്റല്ലാ...
ഊ ...ഊ ...ഊ ...ഊ ..ഊം ...
ഊ ...ഊ ...ഊ ...ഊ ..ഊം ...
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts