വേദങ്ങള്‍ മീളാന്‍
വനമാല
Vedangal meelaan (Vanamaala)
വിശദവിവരങ്ങള്‍
വര്‍ഷം 1983
സംഗീതംപി കെ കേശവൻ നമ്പൂതിരി
ഗാനരചനഎസ്‌ രമേശന്‍ നായര്‍
ഗായകര്‍കെ ജെ യേശുദാസ്
രാഗംധര്‍മവതി
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:27:24.

വേദങ്ങള്‍ മീളാന്‍ മത്സ്യം നീ
പാല്‍ക്കടല്‍ കടയാന്‍ കൂര്‍മ്മം
ഭൂരക്ഷയ്ക്ക് വരാഹം, ഭക്ത-
പ്രഹ്‌ളാദനു തുണ നരസിംഹം
(വേദങ്ങള്‍)

അവതാരങ്ങള്‍ പലതുമെടുത്തീ
അവനിയില്‍ ധര്‍മ്മം കാത്തവനേ
ഗുരുവായൂരില്‍ കുടികൊള്ളും നിന്‍
ചരണം ഞങ്ങള്‍ക്കഭയം
മരപ്രഭോ അമരപ്രഭോ
അഖിലചരാചര ഹൃദയവിഭോ
അഭയം... അഭയം... അഭയം...
(വേദങ്ങള്‍)

കലിയുഗവാതക്ലേശമൊഴിക്കും
കരുണാമയനാം ഗുരുവരനേ
കടല്‍ നീലം നിന്നുടല്‍ നീലം
കടലും വിണ്ണും നിന്‍ കോലം
ചിത്‌‌പ്രഭോ പരമപ്രഭോ
സകള നിഷ്കള വരദവിഭോ
അഭയം... അഭയം... അഭയം...
(വേദങ്ങള്‍)

malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts