കായാമ്പൂക്കള്‍
വനമാല
Kaayaampookkal (Vanamaala)
വിശദവിവരങ്ങള്‍
വര്‍ഷം 1983
സംഗീതംപി കെ കേശവൻ നമ്പൂതിരി
ഗാനരചനഎസ്‌ രമേശന്‍ നായര്‍
ഗായകര്‍കെ ജെ യേശുദാസ്
രാഗംചെഞ്ചുരുട്ടി
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:27:24.

കായാമ്പൂക്കളൊടിടയും തിരുമെയ്
കണികാണേണം കൃഷ്ണഹരേ
തിരുമുടിയും നീണ്ടിടം‌പെട്ട മിഴികളും
മകരകുണ്ഡലങ്ങളും കണികാണണം
(കായാമ്പൂക്കള്‍)

മന്ത്രാഭിഷേകവും ശംഖാഭിഷേകവും
നവകാഭിഷേകവും കഴിഞ്ഞാല്‍
സുവര്‍ണ്ണകലശവും കളഭച്ചാര്‍ത്തും
മലരുനിവേദ്യവും കഴിഞ്ഞാല്‍
അടിയന്റെ വിശപ്പിനൊരരിമണി തരണേ
ഗുരുവായൂര്‍ പരം‌പൊരുളേ...
സകലചരാചരമനസ്സേ...
(കായാമ്പൂക്കള്‍)

മന്ദസ്മിതമധുരാനനവും ശുഭ-
ശംഖചക്രഗദാകൗസ്തുഭവും
കടകകടീതടസൂത്രവും സോപാന-
പ്പടിയും കണ്ടുകഴിഞ്ഞാല്‍
അടിയന്റെ ഉയിരിനു മുക്തി നല്‍കേണമേ
ഗുരുവായൂര്‍ പരം‌പൊരുളേ...
അഖിലചരാചരമനസ്സേ...
(കായാമ്പൂക്കള്‍)malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts