രാഗ മൂക രാത്രിയില്‍
രാഗ വീണ
Raaga Mooka Rathriyil (Raaga Veena)
വിശദവിവരങ്ങള്‍
വര്‍ഷം 1984
സംഗീതംകണ്ണൂര്‍ രാജന്‍
ഗാനരചനപൂവച്ചല്‍ ഖാദര്‍
ഗായകര്‍കെ ജെ യേശുദാസ്
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:27:22.


ആ .....

രാഗ മൂക രാത്രിയില്‍
രാഗിണീ നീ കേള്‍ക്കുവാന്‍ മാത്രം (രാഗ )
ഞാന്‍ പാടുമീ നേരം
തുറക്കൂ നിന്‍ ജാലകം (ഞാന്‍ )
(രാഗ മൂക )

മുകിലിന്റെ മാറില്‍ മയങ്ങുന്നു താരം
മുകിലിന്റെ മാറില്‍ മയങ്ങുന്നു താരം
തളിരിന്റെ മാറില്‍ മയങ്ങുന്നു സൂനം
തളിരിന്റെ മാറില്‍ മയങ്ങുന്നു സൂനം
ഇനിയും വരില്ലെന്നോ നീയെന്‍ കിനാവേ
ഇനിയും വരില്ലെന്നോ നീയെന്‍ കിനാവേ
(രാഗ മൂക )

മതിബിംബം നോക്കി ഉറങ്ങാതെ ഭൂമി
മതിബിംബം നോക്കി ഉറങ്ങാതെ ഭൂമി
സഖി നിന്നെ കാണാന്‍ ഉറങ്ങാതെ മോഹം
സഖി നിന്നെ കാണാന്‍ ഉറങ്ങാതെ മോഹം
ഇനിയും വരില്ലെന്നോ നീയെന്‍ നിലാവേ
ഇനിയും വരില്ലെന്നോ നീയെന്‍ നിലാവേ
(രാഗ മൂക )
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts