കടക്കണ്ണിന്‍ മുനകൊണ്ട്
മൈലാഞ്ചിപ്പാട്ടുകൾ 2
Kadakkannin Munakondu (Mylanchi Pattukal Vol II)
വിശദവിവരങ്ങള്‍
വര്‍ഷം 1985
സംഗീതംകോഴിക്കോട് അബൂബക്കർ
ഗാനരചനബാപ്പു വെള്ളിപറമ്പ
ഗായകര്‍കെ ജെ യേശുദാസ്
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: July 12 2016 07:20:49.


കടക്കണ്ണിന്‍ മുനകൊണ്ടെന്‍ ഇടനെഞ്ചിന്‍ അകംവെട്ടി പിടിച്ചൊരു പെണ്ണാളെ
എന്‍റെ പിടക്കുന്ന കരളുള്ളില്‍ മൊഹബത്തിന്‍ മധുരത്തേന്‍ ഒളിപ്പിച്ച കണ്ണാളെ
എന്നേ കുടുക്കിയ പൂമോളേ
(കടക്കണ്ണിന്‍)

അരയന്നപ്പിട പോലെ കുണുങ്ങി നീ നടക്കും
അരളിപ്പൂ മിഴികൊണ്ട് കവിതകള്‍ കുറിക്കും
അതുകണ്ടെന്‍ മനസ്സാകെ പതപത പതയ്ക്കും (അരയന്ന)
കരിമിഴിയുടെ നോട്ടം കണ്ടാല്‍ കരളാകെ കനലാട്ടം
പെണ്ണേ അടിവെച്ചു കുഴഞ്ഞാടി അരികില്‍ നീ അടുക്കുമ്പോള്‍
അകതാരില്‍ മിന്നാട്ടം
മനുഷ്യനെ കറക്കുന്ന വിളയാട്ടം
(കടക്കണ്ണിന്‍)

കുറിമാനം പലതരം അയച്ചെന്നെ കുടുക്കി
കുളിരൂറും കഥയോരോന്നുരത്തിട്ട് മയക്കി
കുരുത്തംകെട്ടിവളെന്‍റെ ഉറക്കൂണും മുടക്കി (കുറിമാനം)
മനസുള്ളില്‍ കുടിയേറി ഓരോ മധുരിത മൊഴിപാടി
നിന്‍റെ മലര്‍മൊഞ്ചു തികഞ്ഞുള്ള തളിര്‍മേനിക്കിണങ്ങുവാന്‍
അടങ്ങാത്ത കൊതികൂടി
അതിനുംകാത്തു് ഇരിപ്പൊരു വഴിതേടി
(കടക്കണ്ണിന്‍)
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts