വിശദവിവരങ്ങള്‍ | |
വര്‍ഷം | 2003 |
സംഗീതം | എം ജയചന്ദ്രന് |
ഗാനരചന | ഗിരീഷ് പുത്തഞ്ചേരി |
ഗായകര്‍ | കെ എസ് ചിത്ര |
രാഗം | സാരംഗ |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:27:19.
മലയാള നാടിൻ കവിതേ മധുരാഗ ഭാവ കലികേ നിള പോലെ നീളും മൊഴിയിൽ കളകാഞ്ചി മൂളാമലസം (മലയാള...) ശൃംഗാരം പെയ്യുവാൻ ശ്രീരാഗം പാടിടാം മന്ദാരം പൂക്കുവാൻ ഹിന്ദോളം മൂളിടാം സ്വരമേഴും പകരാം ഞാൻ ശ്രുതിഭേദം തിരയാം ഞാൻ നിന്റെ നീൾമിഴികൾ നീലാംബരീ സാന്ദ്രമായ് (മലയാള...) താലോലം മേനിയിൽ പാല്വർണ്ണം ചാർത്തിടാം ആരോമൽ കൺകളിൽ ആകാശം നീർത്തിടാം ഒരു ഹംസദ്ധ്വനിയായ് നിൻ ഇടനെഞ്ചിൽ പടരാം ഞാൻ നിന്റെ സന്ധ്യകളിൽ സിന്ദൂര ഭൈരവിയായ് (മലയാള...) | |