നീലാംബരപൂക്കൾ
ഹൃദയാഞ്ജലി
Neelambarappookkal (Hrudhayanjali)
വിശദവിവരങ്ങള്‍
വര്‍ഷം 1985
സംഗീതംകണ്ണൂര്‍ രാജന്‍
ഗാനരചനബിച്ചു തിരുമല
ഗായകര്‍കെ ജെ യേശുദാസ്
രാഗംശുദ്ധധന്യാസി
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:27:17.



.

നീലാമ്പരപ്പൂക്കള്‍ തോരണം ചാര്‍ത്തുന്ന
നീലത്തഴല്‍ച്ചുരുള്‍ വേണീ..
നിന്റെ പ്രണയ സാമ്രാജ്യത്തില്‍
തടങ്കല്‍ പാളയത്തില്‍..
തുറങ്കില്‍ക്കിടക്കുമെന്നെ സ്വതന്ത്രനാക്കൂ..
നിന്റെ സ്വന്തമാക്കൂ..
(നീലാമ്പരപ്പൂക്കല്‍..)

ശീതരസാഞ്ചനം ചാലിച്ചെഴുതിയ
നീലനിമീലികള്‍.. നീലനിമീലികള്‍..(ശീതര..)
മാടിവിളിക്കും നിന്റെ
ശയ്യാഗ്രഹങ്ങളിലെ ശൃങ്കാരസംഗമങ്ങള്‍..
അടിമയാക്കീ എന്നെ അടിമയാക്കീ..
(നീലാമ്പരപ്പൂക്കല്‍..)

ആദ്യസമാഗമം വാരിത്തഴുകിയ
ആലത്തികാങ്കുരങ്ങള്‍ ആലത്തികാങ്കുരങ്ങള്‍.. (ആദ്യ..)
ആറിത്തണുക്കും മുന്‍പേ ഊറിച്ചിരിയ്കും നിന്റെ
മഞ്ചീരശിങ്കിതങ്ങള്‍ തടവിലാക്കീ
എന്നെ തടവിലാക്കീ.. (നീലാമ്പരപ്പൂക്കല്‍)
.
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts