ഈ പ്രേമഗീതകം
ആര്‍ദ്രഗീതങ്ങള്‍
Ee Premageethakam (Aardra Geethangal)
വിശദവിവരങ്ങള്‍
വര്‍ഷം 1988
സംഗീതംജെറി അമല്‍ദേവ്‌
ഗാനരചനകെ ജയകുമാര്‍
ഗായകര്‍കെ ജെ യേശുദാസ്
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:26:31.
ഈ പ്രേമഗീതകം പാടാന്‍ നീ മറന്നോ
രാത്രിലില്ലികള്‍ ചൂടാന്‍ നീ മറന്നോ
ഈ പ്രേമഗീതകം പാടാന്‍ നീ മറന്നോ
ഓമല്‍കിനാവിന്‍ ചന്ദനത്തൂവല്‍
മെല്ലെ തലോടാന്‍ നീമറന്നോ
ഈ പ്രേമഗീതകം പാടാന്‍ നീ മറന്നു

ഓർമ്മമതന്‍ വാടാമലരുകള്‍ തോറും
ഹേമന്ദസന്ധ്യകള്‍ തേന്‍‌കുടഞ്ഞു, ആ.... (2)
അന്തിനിലാവിന്‍ അലകളിലൂടെ
നിന്‍ മൃദുസ്മേരം നീന്തി വന്നു , നീന്തിവന്നൂ
(ഈ പ്രേമഗീതകം )

കാണാ കിളിയുടെ ഗാനമൃണാളം പ്രാണനിലെന്നും ഇഴപാകി, ആ... (2)
ആ മുളംകാടിന്‍ നെടുവീർപ്പുകളില്‍ അഭിലാഷങ്ങള്‍ ശ്രുതിമൂളി, ശ്രുതിമൂളീ...
(ഈ പ്രേമഗീതകം )




malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts