വനമുല്ല പൂത്തിട്ടും
ആവണിപ്പൂച്ചെണ്ട്
Vanamulla Poothittum (Aavani Poochendu)
വിശദവിവരങ്ങള്‍
വര്‍ഷം 1989
സംഗീതംരവീന്ദ്ര ജെയിന്‍
ഗാനരചനപി ഭാസ്കരന്‍
ഗായകര്‍കെ ജെ യേശുദാസ്
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:27:14.

വനമുല്ല പൂത്തിട്ടും വസന്തം വന്നിട്ടും
പ്രിയസഖി നീ മാത്രം വന്നില്ലല്ലോ
സഖി വന്നില്ലല്ലോ
വരൂ വരൂ സഖി വനാന്ത ചന്ദ്രികയില്‍
(വനമുല്ല )

ഒഴുകുന്നു ഓര്‍മ്മകള്‍തന്‍ ഓളങ്ങള്‍ മുന്നില്‍
ഒഴുകുന്നു ഓര്‍മ്മകള്‍തന്‍ ഓളങ്ങള്‍ മുന്നില്‍
ആശതന്‍ മന്ദാര മാല്യം
കണ്ണീരില്‍ വാടി
(വനമുല്ല )

ചേതനയില്‍ വേദനതന്‍ വേണുവിതാ പാടി
ചേതനയില്‍ വേദനതന്‍ വേണുവിതാ പാടി
വിരിയുമെന്‍ കിനാക്കള്‍ ചൂടാന്‍
ഹൃദയസഖീ പോരൂ
(വനമുല്ല )




malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts