പുള്ളുവക്കുടവുമായ്
ആവണിപ്പൂച്ചെണ്ട്
Pulluvakkudavumay (Aavani Poochendu)
വിശദവിവരങ്ങള്‍
വര്‍ഷം 1989
സംഗീതംരവീന്ദ്ര ജെയിന്‍
ഗാനരചനപി ഭാസ്കരന്‍
ഗായകര്‍കെ ജെ യേശുദാസ്
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:27:16.

പുള്ളുവക്കുടവുമായ് പൂമലമേട്ടില്‍ വന്ന
വള്ളുവനാട്ടിലെ പുലരിപ്പെണ്ണേ
പുള്ളുവക്കുടവുമായ് പൂമലമേട്ടില്‍ വന്ന
വള്ളുവനാട്ടിലെ പുലരിപ്പെണ്ണേ
കല്യാണ രൂപനാം മാവേലി കേള്‍ക്കുവാന്‍
പൊന്നോണപ്പാട്ടൊന്നു പാടിയാട്ടെ – നിന്റെ
പൊന്നോണപ്പാട്ടൊന്നു പാടിയാട്ടെ

കദളിത്തൈ വാഴയ്ക്ക് കൈകൊട്ടി കളിക്കുവാന്‍
കാട്ടാറിലോളങ്ങള്‍ ശ്രുതി കൂട്ടി
കദളിത്തൈ വാഴയ്ക്ക് കൈകൊട്ടി കളിക്കുവാന്‍
കാട്ടാറിലോളങ്ങള്‍ ശ്രുതി കൂട്ടി – ദൂരെ
മുറ്റത്തെ തൈമുല്ല മുദ്രകള്‍ പഠിപ്പിച്ചു
തത്തമ്മപ്പൈങ്കിളി കവിത മൂളി
(പുള്ളുവ )

കാലത്തെ നീരാടി ചന്തം വരുത്തുവാനായ്‌
വാലിട്ടു കണ്ണെഴുതി ശംഖുപുഷ്പം
കാലത്തെ നീരാടി ചന്തം വരുത്തുവാനായ്‌
വാലിട്ടു കണ്ണെഴുതി ശംഖുപുഷ്പം
തങ്കക്കസവെഴും ഓണപ്പുടവ ചുറ്റി
താമരക്കുളങ്ങളും പേരാറും
(പുള്ളുവ )





malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts