വന്നുവല്ലോ മാബലിതന്‍
ആവണിപ്പൂക്കൂട
Vannuvallo Maabalithan (Aavani Pookkooda)
വിശദവിവരങ്ങള്‍
വര്‍ഷം 1990
സംഗീതംഉഷാ ഖന്ന
ഗാനരചനപി ഭാസ്കരന്‍
ഗായകര്‍കെ ജെ യേശുദാസ് ,സിന്ധു
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:27:13.

വന്നുവല്ലോ മാബലി തന്‍ പുഷ്പരഥം വാനിടത്തില്‍
മാരിവില്ലിന്‍ തോരണം കണ്ടോ
വാടിയാകെ പൂമാല പാടിടുന്നു പൂഞ്ചോല
മേഘമയിലാട്ടം കണ്ടോ
ഓഹോ ... (വന്നുവല്ലോ )

ഓഹോഹോഹോ .... ഓഹോഹോ ...

കാട്ടുകിളിക്കൂട്ടമതാ സ്വാഗതത്തിന്‍ പാട്ട് പാടി
പൂത്ത മലര്‍ക്കാവുകളാടി
ഹേ ... പുന്ന പൂത്തു കൊന്ന പൂത്തു മട്ടി പൂത്തു മരുത് പൂത്തു
തുമ്പികളേ തുള്ളിത്തുള്ളി വാ (കാട്ടുകിളി )
തംബുരുവിന്‍ കമ്പി മീട്ടി വാ
തംബുരുവിന്‍ കമ്പി മീട്ടി വാ
(വന്നുവല്ലോ )

താമരപ്പൂം പൊയ്കയെല്ലാം തങ്കമണിത്താലി കെട്ടി
പൂമരങ്ങള്‍ നര്‍ത്തനമാടി
മുല്ലവള്ളിപ്പെണ്‍കൊടികള്‍ കല്ല്‌ വെച്ച തൊങ്ങലിട്ടു
മല്ലികകള്‍ ചൊല്ലിയാടുന്നു (താമര )
തന്തിനതം താളം കൊട്ടുന്നു
തെന്നലേ നീ ചോട് വെച്ച് വാ
(വന്നുവല്ലോ )

നീലമുകില്‍മാലയതാ മേലെയൊരു പന്തലിട്ടു
അമ്പിളി പൊന്‍ താലമെടുത്തു
പെണ്മണികള്‍ സുന്ദരികള്‍ കുമ്മികളും കുരവയുമായ്
താളമിട്ടു പാടിയാടുന്നു ... ഓ ... (നീലമുകില്‍ )
ചൂളമിട്ടു കുരുവി ചേരുന്നു
ചൂളമിട്ടു കുരുവി ചേരുന്നു





malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts