കതിര് കതിര്
ആവണിപ്പൂക്കൂട
Kathiru kathiru (Aavani Pookkooda)
വിശദവിവരങ്ങള്‍
വര്‍ഷം 1990
സംഗീതംഉഷാ ഖന്ന
ഗാനരചനപി ഭാസ്കരന്‍
ഗായകര്‍കെ ജെ യേശുദാസ് ,കോറസ്‌
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:27:12.

കതിര് കതിര് കതിര് കൊണ്ടുവായോ
കറ്റ കെട്ടി കൊയ്തു കൂട്ടി വായോ (കതിര് )
പെണ്ണാളേ താമരക്കണ്ണാളേ വന്നാട്ടെ
പൊന്നാര്യന്‍ പാടത്തു വായോ
(കതിര് )

ഇല്ലം നിറ വല്ലം നിറ
വട്ടി കൊണ്ടാ കുട്ട കൊണ്ടാ (ഇല്ലം നിറ )
അല്ലി മലര്‍പ്പെണ്ണാളേ ഇല്ലം നിറയ്ക്കു
വേല ചെയ്തു വേര്‍പ്പ് കൊണ്ട് പാടം നനയ്ക്കു - അങ്ങനെ
വളര് വളര് വളര് വളര് ഞാറേ
കുളിര് കുളിര് കുളിര് കോരണ് പാടം
പെണ്ണാളേ താമരക്കണ്ണാളേ വന്നാട്ടെ
പൊന്നാര്യന്‍ പാടത്തു വായോ
(കതിര് )

ഓണം വന്നേ ഓണം വന്നേ
ഓടിവായോ കൂട്ടുകാരേ (ഓണം )
കാലത്തെ പൂക്കളത്തില്‍ മാവേലി എത്തും
പാടിയാടി തുമ്പി തുള്ളാന്‍ കൂട്ടുകാരെത്തും - അങ്ങനെ
വിടരു വിടരു വിടരു ചിങ്ങപ്പൂവേ
തുടര് തുടര് തിന്തിനാട്ടം പെണ്ണേ
പെണ്ണാളേ താമരക്കണ്ണാളേ വന്നാട്ടെ
പൊന്നാര്യന്‍ പാടത്തു വായോ
(കതിര് )




malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts