ചില്ലിട്ട വാതിലിൽ
ആര്‍ദ്രഗീതങ്ങള്‍
Chillitta Vathilil (Aardra Geethangal)
വിശദവിവരങ്ങള്‍
വര്‍ഷം 1988
സംഗീതംജെറി അമല്‍ദേവ്‌
ഗാനരചനകെ ജയകുമാര്‍
ഗായകര്‍കെ ജെ യേശുദാസ്
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:26:31.
ചില്ലിട്ടവാതിലില്‍ വന്നു നില്‍ക്കാമോ
മെല്ലെത്തുറന്നു തരാമോ ഓ... മെല്ലെത്തുറന്നു തരാമോ..
ചില്ലിട്ടവാതിലില്‍ വന്നു നില്‍ക്കാമോ
മെല്ലെത്തുറന്നു തരാമോ ഓ... മെല്ലെത്തുറന്നു തരാമോ..
ഏകാന്ത സന്ധ്യകള്‍ ഒന്നിച്ചു പങ്കിടാന്‍
മൗനാനുവാദം തരാമോ.....
ചില്ലിട്ടവാതിലില്‍ വന്നു നില്‍ക്കാമോ
മെല്ലെത്തുറന്നു തരാമോ ഓ... മെല്ലെത്തുറന്നു തരാമോ..

നിന്‍ നയനങ്ങള്‍ നീയറിയാതേ
എന്‍ വഴി നീളേ പൂവിതറീ...
മുകിലില്‍ മറയും മതികല നിന്നെ
നിറയെക്കാണാന്‍ കൊതിയായീ..
എന്നാത്മദാഹങ്ങള്‍ എന്തെന്നറിയാമോ,
എന്തെന്നറിയാമോ..
ചില്ലിട്ടവാതിലില്‍ വന്നു നില്‍ക്കാമോ
മെല്ലെത്തുറന്നു തരാമോ ഓ... മെല്ലെത്തുറന്നു തരാമോ..

രജനീഗന്ധികള്‍ മഞ്ഞിലുലാവും
ആതിരരാവിന്‍ പടവുകളില്‍ ..
ഉയിരില്‍പ്പടരും ലഹരിയുമായീ
നില്പൂ ഞാനീ താഴ്‌വരയില്‍
എന്നാത്മദാഹങ്ങള്‍ എന്തെന്നറിയാമോ,
എന്തെന്നറിയാമോ..
ഏകാന്ത സന്ധ്യകള്‍ ഒന്നിച്ചു പങ്കിടാന്‍
മൗനാനുവാദം തരാമോ..
ചില്ലിട്ടവാതിലില്‍ വന്നു നില്‍ക്കാമോ
മെല്ലെത്തുറന്നു തരാമോ ഓ... മെല്ലെത്തുറന്നു തരാമോ..



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts