ഒരു മുളംകാടിന്റെ സംഗീതമായ്
സ്വീറ്റ് മെലഡീസ് 5
Oru mulam kaadinte sangeethamaay (Sweet Melodies Vol V)
വിശദവിവരങ്ങള്‍
വര്‍ഷം 1991
സംഗീതംവൈപ്പിൻ സുരേന്ദ്രൻ
ഗാനരചനഭരണിക്കാവ് ശിവകുമാര്‍
ഗായകര്‍കെ ജെ യേശുദാസ്
രാഗംരാഗമാലിക
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:26:31.


ഒരു മുളം കാടിന്റെ സംഗീതമായ്
ഒരു തെക്കന്‍കാറ്റിന്റെ സൌഗന്ധമായ്
ഒരുനാളില്‍ ഒഴുകി നീയെത്തിയപ്പോള്‍
ഒരുത്തരും അറിയാതെ ഞാന്‍ കവര്‍ന്നു
നിന്നെ ഞാന്‍ കവര്‍ന്നു
(ഒരു മുളം )

സ രി ഗ മ പ ധ നി തന്‍ നൂപുര താളത്തില്‍
സംഗീത നീയാടിയപ്പോള്‍ (സ രി ഗ )
നിന്‍ നീല മിഴികളില്‍ അംഗുലീമുദ്രയില്‍
എന്റെ ഹൃദന്തം തുടിച്ചു (നിന്‍ നീല )
ഞാന്‍ അറിയാതെ നിന്നിലേക്കൊഴുകി
ഞാനൊരു സംഗീതമായെങ്കില്‍
നിന്റെ ചൊടികളില്‍ ഉണര്‍ന്നെങ്കില്‍
(ഒരു മുളം )

മധുമലരിതളിന്റെ മാദക ഗന്ധത്തില്‍
പുഷ്പിണി നീ അണഞ്ഞപ്പോള്‍
ആ ... ആ ... ആ ...(മധു )
നിന്‍ കവിള്‍പ്പൂക്കളില്‍ നഗ്നമാ മേനിയില്‍
എന്റെ ആത്മാവ് തരിച്ചു
ഞാന്‍ അറിയാതെ നിന്നെ സ്നേഹിച്ചു
(ഒരു മുളം )



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts