സുമശരനൊരു കുളിർ ശരമെയ്തു
സ്വീറ്റ് മെലഡീസ് 5
Sumasharanoru kulir sharameythu (Sweet Melodies Vol V)
വിശദവിവരങ്ങള്‍
വര്‍ഷം 1991
സംഗീതംവൈപ്പിൻ സുരേന്ദ്രൻ
ഗാനരചനഭരണിക്കാവ് ശിവകുമാര്‍
ഗായകര്‍കെ ജെ യേശുദാസ് ,കെ എസ് ചിത്ര
രാഗംവൃന്ദാവന സാരംഗ
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:26:30.
PALLAVI


സുമശരനൊരു കുളിര്‍ ശരമെയ്തു
അത് സുമംഗലിയായ്‌ എന്നരികില്‍ വന്നു
(സുമശരന്‍ )
ആ ശരനഖ പരിലാളനത്തില്‍
ആലിംഗനസുഖം ഞാനറിഞ്ഞു
ആദ്യമായ് അറിഞ്ഞു
(സുമശരന്‍ )

ചിരികൊണ്ടെന്‍ ചിരി അവള്‍ പൊതിഞ്ഞപ്പോള്‍
ചിറകുള്ള സ്വപ്‌നങ്ങള്‍ വിടര്‍ന്നു (ചിരി )
പുതു മഞ്ഞു തുളുമ്പുന്ന പുഷ്പങ്ങള്‍ വിടര്‍ന്നതാം
പുല്‍ത്തക്കിടികളില്‍ കിടന്നു - നമ്മള്‍
പ്രണയാഭിലാഷങ്ങള്‍ പകര്‍ന്നു
ആ ... ആ ... ആ ...
(സുമശരന്‍ )

വിരല്‍കൊണ്ടെന്‍ വിരല്‍ അവള്‍ കവര്‍ന്നപ്പോള്‍
കുളിരുള്ള മോഹങ്ങളുണര്‍ന്നു (വിരല്‍ )
പുഴയോളം ഉണര്‍ത്തുന്ന ഗീതങ്ങള്‍ പകര്‍ന്നതാം
കല്പ്പവനികളില്‍ മയങ്ങി
നമ്മള്‍ ഹൃദയാഭിലാഷങ്ങള്‍ നുകര്‍ന്നു
ആ ...ആ ...ആ ...
(സുമശരന്‍ )




malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts