ആവണി വന്നു ഓണം
ശ്രുതിലയ തരംഗിണി
Aavani vannu Oonam (Shruthilaya Tharangini)
വിശദവിവരങ്ങള്‍
വര്‍ഷം 1993
സംഗീതംകണ്ണൂര്‍ രാജന്‍
ഗാനരചനപി സി അരവിന്ദന്‍
ഗായകര്‍സുജാത മോഹൻ
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:27:09.


ആവണി വന്നു ഓണം പിറന്നു
പൂവനങ്ങള്‍ കുളിരുന്നു
പൂവനങ്ങള്‍ കുളിരുന്നു
മണ്ണിതിന്‍ കനവുകള്‍ പൊല്‍ക്കതിരണിഞ്ഞു
വിണ്ണിലും സുഗന്ധം പരന്നു
എന്നെയും ശ്രാവണം പുണര്‍ന്നു
(ആവണി)

മാനസത്താലമേന്തും മാന്ത്രികച്ചെപ്പില്‍ നിന്നും
തേനെഴും ഓര്‍മ്മകള്‍ ചിറകാര്‍ന്നിതാ (മാനസ )
പൂക്കുമ്പിളേന്തി നില്‍ക്കുന്നു നിന്റെ
മുന്നിലായ് വന്നു ഞാന്‍
ഇനിയും കാണാത്തളിരുണ്ടോ
അണിയാന്‍ വാടാമലരുണ്ടോ
(ആവണി)

അമ്പലമേട്ടിലുള്ള തുമ്പപ്പൂക്കാട്ടിലെല്ലാം
തുമ്പികള്‍ ഇമ്പമായ് ഉറയുന്നിതാ (അമ്പല )
പൂക്കളിറുക്കാന്‍ പൂക്കളം തീര്‍ക്കാന്‍
ഉള്‍ക്കളം വെമ്പുന്നു
നിറയെ പൂക്കള്‍ നീ തരില്ലേ
നിറമെന്‍ മുറ്റം ചൂടുകില്ലേ
(ആവണി )
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts