മകര സംക്രമ
അയ്യപ്പഗാനങ്ങൾ Vol VI
Makara Sankrama (Ayyappa Ganangal Vol VI)
വിശദവിവരങ്ങള്‍
വര്‍ഷം 1986
സംഗീതംഗംഗൈ അമരന്‍
ഗാനരചനചൊവ്വല്ലുര്‍ കൃഷ്ണന്‍ക‍ട്ടി
ഗായകര്‍കെ ജെ യേശുദാസ്
രാഗംമദ്ധ്യമാവതി
ഗാനത്തിന്റെ വരികള്‍
Last Modified: March 31 2012 06:14:35.


മകരസംക്രമദീപാവലിതന്‍ പൊന്‍‌കതിരൊളിയേന്തി
മനസ്സിനുള്ളില്‍ മണികണ്ഠാ നീ തെളിഞ്ഞു നില്‍ക്കുമ്പോള്‍
നിറഞ്ഞു കവിയും നിന്‍ മൃദുമന്ദസ്മിതത്തില്‍ ഞാന്‍
എല്ലാം മറന്നു പാടും - അസതോമാ സത്ഗമയ
(മകരസംക്രമ)

തത്ത്വമസിക്കു പൊരുള്‍‌പ്പടവാം പടി പതിനെട്ടും കേറി
നിത്യനിരാമയദാസനിവന്‍ നിന്‍ സന്നിധി പൂകുമ്പോള്‍
ഉള്‍ത്തുടി കൊട്ടും നൃത്തമുതിര്‍ക്കും എന്നെ മറക്കും
ഞാനുറഞ്ഞു പാടും - തമസോമാ ജ്യോതിര്‍ഗമയ
(മകരസംക്രമ)

കര്‍പ്പൂരത്തിരിനാളമുതിര്‍ക്കും സൗവര്‍ണ്ണപ്രഭയില്‍
കുളിച്ചുനില്‍ക്കും തിരുനടയില്‍ മിഴിയടച്ചു മേവുമ്പോള്‍
ഉദിക്കയാണെന്‍ മനസ്സില്‍ നിന്നുടെ തേജോരൂപം
ഞാനുണര്‍ന്നു പാടും - മൃത്യോര്‍മാ അമൃതംഗമയ
(മകരസംക്രമ)



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts