പ്രിയസഖീ പ്രാണസഖീ
സ്വീറ്റ് മെലഡീസ് 5
Priya sakhee praana sakhee (Sweet Melodies Vol V)
വിശദവിവരങ്ങള്‍
വര്‍ഷം 1991
സംഗീതംവൈപ്പിൻ സുരേന്ദ്രൻ
ഗാനരചനഭരണിക്കാവ് ശിവകുമാര്‍
ഗായകര്‍കെ ജെ യേശുദാസ്
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:26:30.
PALLAVI


പ്രിയസഖീ പ്രാണസഖീ
പാവമാമീ പാട്ടുകാരന്റെ
പ്രാണ പ്രിയയാം കളിത്തോഴീ
(പ്രിയസഖീ )
എന്തിനു നീയകന്നു - വെറുതെ
എന്നില്‍നിന്നകന്നു
പ്രിയസഖീ .....

ആദ്യാലിംഗന നിര്‍വൃതിയില്‍ നാം
ഒന്നായ് തീര്‍ന്നൊരു രാവില്‍ (ആദ്യാലിംഗന)
നിന്‍ ചുണ്ടില്‍ ഊറിയ സുഗന്ധ മധു ഞാന്‍
ചുംബിച്ചെടുത്തൊരു നേരം
എന്റെ മാറില്‍ തലചായ്ച്ചോമനേ നീ പറഞ്ഞു
പിരിയില്ല നാം ... പിരിയില്ല നാം ...
ഒരിക്കലും നമ്മള്‍ പിരിയില്ല
എന്തിനു നീ പറഞ്ഞു - വെറുതെ
എന്നോട് കളി പറഞ്ഞു
പ്രിയസഖീ .....

ആദ്യാവേശത്തിന്‍ മേളയില്‍ നമ്മള്‍
പാടെ മറന്നൊരു രാവില്‍ (ആദ്യാവേശത്തിന്‍ )
നിന്‍ നെഞ്ചിന്‍ ഇതളില്‍ നഖമുനയാല്‍ ഞാന്‍
ചിത്രങ്ങള്‍ എഴുതിയ നേരം
എന്നെ വാരിപ്പുണര്‍ന്നിട്ടോമനേ നീ പറഞ്ഞു
പിരിയില്ല നാം ... പിരിയില്ല നാം ...
ഒരിക്കലും നമ്മള്‍ പിരിയില്ല
എന്തിനു നീ പറഞ്ഞു - വെറുതെ
എന്നോട് കളി പറഞ്ഞു
(പ്രിയസഖീ )




malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts