അത്തി ഇത്തി ചെമ്പരത്തി
ശ്രാവണസംഗീതം
Athi Ithi Chembarathi (Shravana Sangeetham)
വിശദവിവരങ്ങള്‍
വര്‍ഷം 1996
സംഗീതംഎന്‍ പി പ്രഭാകരന്‍
ഗാനരചനയൂസഫലി കേച്ചേരി
ഗായകര്‍കെ ജെ യേശുദാസ്
രാഗംചാരുകേശി
ഗാനത്തിന്റെ വരികള്‍
Last Modified: August 27 2012 05:38:59.
 

പസസ പസസ പസസ പസസ
സാരിഗമ പപപ പപപ പപപ
ഗാഗരി രീഗരി സാ നീസരി ധാനിധ പാ
പധസസ പധസസ പധസസാ (2)

അത്തി ഇത്തി ചെമ്പരത്തി
അത്തം പത്തിന്നോണം പൊന്നോണം
(അത്തി ഇത്തി )
മുറ്റത്തൊരു പൂക്കളം വേണം
മുന്നാഴി പൂ വേണം
അന്നാരം പുന്നാരം പൂ വേണം
ആരും തൊടാത്ത പൂ വേണം
(അന്നാരം )
തിത്തൈ തിമൃതൈ പൂ വേണം
ഒത്തിരി ചേലുള്ള പൂ വേണം
(അത്തി ഇത്തി )

സൂര്യമുഖം കണ്ടാല്‍ താമരപ്പൂവിനു
സ്വര്‍ണ്ണത്തിളക്കമാണേ - കവിളില്‍
സ്വര്‍ണ്ണത്തിളക്കമാണേ
(സൂര്യമുഖം )
ചന്ദ്രമുഖം കണ്ടാല്‍ ആമ്പല്‍പ്പൂവിനു
വേളിത്തിടുക്കമാണേ - കരളില്‍
വേളിത്തിടുക്കമാണേ
(ചന്ദ്രമുഖം )
(അത്തി ഇത്തി )

ഓ...
തെയു് താരെ തിം ത
താനാരേ തിം ത
താനാരേ തിം താരോ

ചിറ്റാടപ്പൂവിനു് ചുറ്റാനുണ്ടൊരു
ചിത്തിരപ്പാവുമുണ്ടു് - മെയ്യില്‍
ചിത്തിരപ്പാവുമുണ്ടു്
(ചിറ്റാടപ്പൂവിനു് )
മാവേലിയെത്തുമ്പം
മാലതിപ്പൂവിനും
മൂക്കുത്തി മുത്തു് കൊണ്ടു് - നല്ല
മൂക്കുത്തി മുത്തു് കൊണ്ടു്
(അത്തി ഇത്തി )
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts