കാറ്റിനു കുളിര് വന്നു
സ്വീറ്റ് മെലഡീസ് 5
Kaattinu kuliru vannu (Sweet Melodies Vol V)
വിശദവിവരങ്ങള്‍
വര്‍ഷം 1991
സംഗീതംവൈപ്പിൻ സുരേന്ദ്രൻ
ഗാനരചനഭരണിക്കാവ് ശിവകുമാര്‍
ഗായകര്‍കെ എസ് ചിത്ര
രാഗംപഹാഡി
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:26:30.
PALLAVI




കാറ്റിനു കുളിര് വന്നു
കടല്‍ക്കിളി കുളിച്ചു വന്നു
കുളിരില്‍ മുങ്ങിക്കുളിച്ചൊരു പൂര്‍ണ്ണിമ
കുണുങ്ങി കുണുങ്ങി വന്നു
കാറ്റിനു കുളിര് വന്നു

നീല സരോവരത്തില്‍
ആയിരം താമരപ്പൂ വിടര്‍ന്നു (നീല )
അവളുടെ നീല നയനങ്ങളില്‍
ആയിരം സ്വര്‍ണ്ണ കിനാവുണര്‍ന്നു
താമരപ്പൂവും സ്വര്‍ണ്ണക്കിനാവും
പെണ്ണിന്റെ ഇഷ്ടങ്ങളല്ലോ
(കാറ്റിനു )

ആകാശ നീലിമയില്‍
ആയിരം താരകപ്പൂ വിടര്‍ന്നു (ആകാശ )
അവളുടെ ആത്മാവിന്നാഴങ്ങളില്‍
ആയിരം വര്‍ണ്ണങ്ങള്‍ ആടി വന്നു
താരകപ്പൂവും വര്‍ണ്ണക്കുരുന്നും
പെണ്ണിന്റെ ഇഷ്ടങ്ങളല്ലോ
(കാറ്റിനു )
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts