പ്രിയ രാഗിണീ എന്റെ പ്രിയ രാഗിണി
സ്വീറ്റ് മെലഡീസ് 5
Priya Raginee Ente Priya Raginee (Sweet Melodies Vol V)
വിശദവിവരങ്ങള്‍
വര്‍ഷം 1991
സംഗീതംവൈപ്പിൻ സുരേന്ദ്രൻ
ഗാനരചനഭരണിക്കാവ് ശിവകുമാര്‍
ഗായകര്‍കെ ജെ യേശുദാസ്
രാഗംധര്‍മവതി
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:26:30.


ആ ... ആ ...

പ്രിയ രാഗിണീ ... എന്റെ പ്രിയ രാഗിണീ
ചിറകു വിടര്‍ത്തിയ മനസ്സുമായ് എന്റെ
ചിന്തകളില്‍ നീ വന്നു
ആ ചിത്രതലത്തില്‍ നിന്നു
പ്രിയ രാഗിണീ .....

അറ്റം കെട്ടിയൊരീറന്‍ മുടിയില്‍
തുളസിക്കതിര്‍ ചൂടി (അറ്റം )
ജീരകക്കസവിന്‍ ഒന്നരയുടുത്തു
ദീപാരാധന നടയില്‍ (ജീരക )
താലം നിറയെ പൂക്കളുമായ്‌ നീ
തപസ്വിനിയായ് നില്‍ക്കുമ്പോള്‍
അപ്സര കന്യക നിന്നെ മാറില്‍
ചേര്‍ത്ത് പുണരാന്‍ മോഹം
മോഹം ... മോഹം ... മോഹം ...
പ്രിയ രാഗിണീ ...

സ്വര്‍ഗ്ഗം തോല്‍ക്കുമാ നീളന്‍ മിഴിയില്‍
സ്വപ്നങ്ങളുമായി (സ്വര്‍ഗ്ഗം )
പാദസരത്തിന്‍ ശിഞ്ജിതമോടെ
പൂജാമണ്ഡപ വഴിയില്‍ (പാദസരത്തിന്‍ )
ഹംസം തോല്‍ക്കും പൂമൃദുനടയായ്‌
തരളിത നീ പോകുമ്പോള്‍
നിന്‍ ചൊടിയിതളിന്‍ തേനും മണവും
കോരി നുകരാന്‍ ദാഹം
ദാഹം ... ദാഹം ... ദാഹം ...
(പ്രിയ രാഗിണീ )



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts