മോതിരക്കൈവിരല്‍ നഖം
സ്വീറ്റ് മെലഡീസ് 5
Mothirakkaiviral nakham (Sweet Melodies Vol V)
വിശദവിവരങ്ങള്‍
വര്‍ഷം 1991
സംഗീതംവൈപ്പിൻ സുരേന്ദ്രൻ
ഗാനരചനഭരണിക്കാവ് ശിവകുമാര്‍
ഗായകര്‍കെ ജെ യേശുദാസ്
രാഗംപഹാഡി
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:26:30.
PALLAVI


മോതിരക്കൈവിരല്‍നഖം കടിച്ചും
മുഖം കുനിച്ചും വിരല്‍ പിണച്ചും
നീ നില്‍ക്കുമ്പോള്‍
നിന്റെ നാണം കാണാന്‍ എന്തു ചന്തം
നിന്നെ കാണാന്‍ എന്തു ചന്തം
(മോതിര )

ആലസ്യത്തില്‍ ചരിഞ്ഞും - പിന്നെ
ആമോദത്തില്‍ തിരിഞ്ഞും
ആ ... (ആലസ്യത്തില്‍ )
പുളഞ്ഞും മറിഞ്ഞും കമഴ്ന്നും മലര്‍ന്നും
കിടക്കയില്‍ അരികില്‍ കിടക്കുമ്പോള്‍ നീ
ചലിക്കുമൊരജന്താ ശില്‍പ്പമോ
വെണ്ണയോ വെണ്ണിലാവോ
നിന്നെ പുണരാന്‍ ആവേശം (വെണ്ണയോ )
(മോതിര )

ആഹ്ലാദത്തില്‍ ചിരിച്ചും - പിന്നെ
ആവേശത്തില്‍ മദിച്ചും
ആ ... (ആഹ്ലാദത്തില്‍ )
വിടര്‍ന്നും പടര്‍ന്നും പുണര്‍ന്നും തളര്‍ന്നും
എന്‍ വിരിമാറില്‍ കിടക്കുമ്പോള്‍ നീ
തുളുമ്പുന്ന മദിരാ ചഷകമോ
രംഭയോ രഞ്ജിനിയോ
നിന്നിലലിയാന്‍ ആവേശം (രംഭയോ )
(മോതിര )



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts