മനസ്സിൽ ചിത്രശിലകളാൽ
സ്വീറ്റ് മെലഡീസ് 5
Manassil Chithrashilakalaal (Sweet Melodies Vol V)
വിശദവിവരങ്ങള്‍
വര്‍ഷം 1991
സംഗീതംവൈപ്പിൻ സുരേന്ദ്രൻ
ഗാനരചനഭരണിക്കാവ് ശിവകുമാര്‍
ഗായകര്‍കെ ജെ യേശുദാസ്
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:26:30.
 PALLAVI


മനസ്സില്‍ ചിത്രശിലകളാല്‍ ഞാനൊരു
മണി ശ്രീകോവില്‍ തീര്‍ത്തു (മനസ്സില്‍ )
അതിലായ് നിത്യവും ആരാധിക്കാന്‍
മഞ്ജുളേ നിന്നെയിരുത്തി
മഞ്ജുളേ നിന്നെയിരുത്തി
(മനസ്സില്‍ )

നിന്റെ മിഴിയുടെ ചലനങ്ങളില്‍
നിറദീപാഞ്ജലി കണ്ടു (നിന്റെ മിഴിയുടെ )
നിന്റെ ചൊടിയുടെ സുഗന്ധത്തില്‍ ഞാന്‍
ചന്ദന ഗന്ധമറിഞ്ഞു
ഓ ... ഓ ...
(മനസ്സില്‍ )

നിന്റെ ചിരിയുടെ ആഴങ്ങളില്‍
ഋതു പൂപ്പാലിക കണ്ടു (നിന്റെ ചിരിയുടെ )
നിന്റെ നടയുടെ താളങ്ങളില്‍ ഞാന്‍
കളഹംസത്തിനെ കണ്ടു
ഓ ...
(മനസ്സില്‍ )



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts