പൂനിലാ പക്ഷി ചിറകടിച്ചു
സ്വീറ്റ് മെലഡീസ് 5
Poonila pakshi chirakadichu (Sweet Melodies Vol V)
വിശദവിവരങ്ങള്‍
വര്‍ഷം 1991
സംഗീതംവൈപ്പിൻ സുരേന്ദ്രൻ
ഗാനരചനഭരണിക്കാവ് ശിവകുമാര്‍
ഗായകര്‍കെ ജെ യേശുദാസ്
രാഗംആഭേരി
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:26:29.
 PALLAVI


പൂനിലാപ്പക്ഷി ചിറകടിച്ചു
ഭൂമിയില്‍ സൌന്ദര്യ മുത്തുതിര്‍ന്നു
ആ മുത്തൊരെണ്ണമെന്‍ ഓമനയായ്
അവളുടെ സുസ്മിതത്തിന്‍ കതിരാടി
പൂനിലാപ്പക്ഷി ചിറകടിച്ചു

ശ്രാവണക്കുളിര്‍കാറ്റില്‍ ഇളകുന്നോരവളുടെ
കാറണി വേണീനിരയില്‍ (ശ്രാവണ )
വിരലുകളോടിച്ചു പ്രണയാര്‍ദ്രരഹസ്യങ്ങള്‍
കാതില്‍ ഞാന്‍ മന്ത്രിക്കുമ്പോള്‍
അവളുടെ വിരലുകള്‍ എന്‍ വിരിമാറില്‍
ആയിരം ചിത്രം വരയ്ക്കും
അനുരാഗ ചിത്രം വരയ്ക്കും
പൂനിലാപ്പക്ഷി ചിറകടിച്ചു

താരുണ്യത്തളിര്‍ പൂത്തുവിടരുന്നോരവളുടെ
താമരഗന്ധിപ്പൂ മെയ്യില്‍ (താരുണ്യ )
അടിമുടി ചുംബന രതിലയ ചലനങ്ങള്‍
ആദ്യം ഞാന്‍ ഉണര്‍ത്തുമ്പോള്‍
അവളുടെ അധരങ്ങള്‍ എന്നധരത്തില്‍
ആലസ്യപ്പൂക്കള്‍ വിരിക്കും
അഭിരാമപ്പൂക്കള്‍ വിരിക്കും
(പൂനിലാ )
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts