വയലാറിന്‍ കവിതയോ
സ്വീറ്റ് മെലഡീസ് 5
Vayalaarin kavithayo (Sweet Melodies Vol V)
വിശദവിവരങ്ങള്‍
വര്‍ഷം 1991
സംഗീതംവൈപ്പിൻ സുരേന്ദ്രൻ
ഗാനരചനഭരണിക്കാവ് ശിവകുമാര്‍
ഗായകര്‍കെ ജെ യേശുദാസ്
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:26:29.
PALLAVI


വയലാറിന്‍ കവിതയോ
വയനാടന്‍ യുവതിയോ
നാണം മുളയ്ക്കും മുഖശ്രീയുള്ളൊരു
നാടന്‍ തരുണിയോ നീ (വയലാറിന്‍ )
ഒരു നാലുമണി പൂന്തളിരോ
വയലാറിന്‍ കവിതയോ

വെണ്മണി ശ്ലോകം കടഞ്ഞെടുത്തൊരു
വെണ്ണക്കുടം പോലെ (വെണ്മണി )
നഗ്ന ശൃംഗാര ഭാവങ്ങളുമായ്
അര്‍ദ്ധ സുഷുപ്തിയിലണയും (നഗ്ന )
നിന്നെക്കണ്ടാല്‍ നിന്‍ മെയ് പുണരാന്‍
കൊതിയാണെനിക്കെന്നും (നിന്നെ )
(വയലാറിന്‍ )

ഇന്ദ്രിയമഞ്ചും പുല്‍കിടുന്നൊരു
സ്വര്‍ണ്ണത്തളിര്‍ പോലെ (ഇന്ദ്രിയം )
യൌവ്വനാവേശ രാഗങ്ങളുമായ്
സ്വപ്ന സുഖങ്ങളിലലിയും (യൌവ്വനാ )
നിന്നെക്കണ്ടാല്‍ നിന്‍ മെയ് പുണരാന്‍
കൊതിയാണെനിക്കെന്നും (നിന്നെ )
(വയലാറിന്‍ )




malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts