പൂവും പൂവിൻ തേനും നീയാണേ
നദി
Poovum Poovin Thenum Neeyane (Nadi)
വിശദവിവരങ്ങള്‍
വര്‍ഷം 2020
സംഗീതംസംഗീത് വിജയൻ
ഗാനരചനഅനിൽ രവീന്ദ്രൻ
ഗായകര്‍ആര്യ ദയാൽ
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: July 29 2022 09:45:55.
പൂവും പൂവിൻ തേനും നീയാണേ
നോവും നോവിൻ നേരും നീയാണേ
ഞാനോ നീയോ കനവേറി പായുന്നേ
ആരാരാരും അറിയാതെ പാടുന്നേ

ആ നറുമണിമലരിൻ നെറുകയിലിഴുകി നീഹാരം
നാളിതുവരെയെഴുതാ നിനവുകളെഴുതി നീ മാത്രം
നാം ഇരുവരുമൊന്നായ് ഇതുവഴിയൊഴുകി പോരാതെ
ആ അതിരുകളറിയാ മുകിലലമേലെ ചേക്കേറാം

ഞാൻ ഇവിടെ തനിയെ
നീൾമിഴികൾ നനയെ
തീരാതെ ഈ രാവോരം
നെഞ്ചാകെ നീ നീമാത്രം

ആ നറുമണിമലരിൻ നെറുകയിലിഴുകി നീഹാരം
നാളിഇതുവരെയെഴുതാ നിനവുകളെഴുതി നീ മാത്രം
നാം ഇരുവരുമൊന്നായ് ഇതുവഴിയൊഴുകി പോരാതെ
ആ അതിരുകളറിയാ മുകിലലമേലെ ചേക്കേറാം

രാവിൽ തീരാ നോവിൽ മേലേതാരം നീറുന്നേ
കാതിൽ മൗനംതേങ്ങും കാണാക്കാറ്റില്‍ വാടുന്നേ

ആ നറുമണിമലരിൻ നെറുകയിലിഴുകി നീഹാരം
നാളിതുവരെയെഴുതാ നിനവുകളെഴുതി നീ മാത്രം
നാം ഇരുവരുമൊന്നായ് ഇതുവഴിയൊഴുകി പോരാതെ
ആ അതിരുകളറിയാ മുകിലലമേലെ ചേക്കേറാം
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts