പറയുവാനറിയില്ല അതിനും മീതെയായ്
മടക്കം
Parayuvanariyilla Athinum Meetheyaay (Madakkam)
വിശദവിവരങ്ങള്‍
വര്‍ഷം 2020
സംഗീതം ജി ഹരിമഹേഷ്
ഗാനരചനഅനിൽ രവീന്ദ്രൻ
ഗായകര്‍പ്രണാം ജോസഫ്
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: July 29 2022 09:47:07.
പറയുവാനറിയില്ല അതിനും മീതെയായ്
പ്രണയിച്ചിരുന്നു ഞാന്‍ നിന്നെ
മുറിവേറ്റുപിടയിലും എന്‍കണ്‍കളിപ്പോഴും
കാണാന്‍ കൊതിപ്പതും നിന്നെ

കോര്‍ത്ത നിന്‍ വിരലുകള്‍ വേര്‍പെടും നേരത്ത്
വിറയാര്‍ന്നു മൊഴിഞ്ഞതോര്‍മ്മയുണ്ടോ
അകലാതിരിക്കുവാനാകില്ലയെന്നു നിന്‍
മിഴിയിണ മൊഴിഞ്ഞതോര്‍മ്മയുണ്ടോ
നീയൊഴിഞ്ഞാരെയും സ്നേഹിച്ചതില്ല ഞാന്‍
വിസ്മരിക്കാനെനിക്കാവുകില്ല

ചേര്‍ന്ന നിന്‍ നിഴലുകള്‍ മാഞ്ഞിടും നേരത്തു
നറുകണ്ണീരടര്‍ന്നതോര്‍മ്മയുണ്ടോ
പോകാതിരിക്കുവാനാകില്ലയെന്നു നിന്‍
കാല്‍ത്തള കുറുകിയതോര്‍മയുണ്ടോ
നീയൊഴിഞ്ഞാരെയും പ്രണയിച്ചതില്ല ഞാന്‍
നിന്നെ മറക്കുവാനാവുകില്ല
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts