മഞ്ഞു പെയ്യുന്നു മനസ്സു പാടുന്നു
സ്വീറ്റ് മെലഡീസ് 3
Manju peyyunnu manassu paadunnu (Sweet Melodies Vol III)
വിശദവിവരങ്ങള്‍
വര്‍ഷം NA
സംഗീതംരഘുകുമാർ
ഗാനരചനഗിരീഷ് പുത്തഞ്ചേരി
ഗായകര്‍കെ ജെ യേശുദാസ് ,സുജാത മോഹൻ
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:26:26.


മഞ്ഞു പെയ്യുന്നു മനസ്സ് പാടുന്നു
മല്ലിപ്പൂവമ്പന്‍ ശരങ്ങളെയ്യുന്നു
മന്ദാരപ്പൂമകളേ പൂമകളേ
മാരനെയെങ്ങാനും കണ്ടോ നീ ...
കാറ്റ് മൂളുന്നു കരള്‍ തുടിക്കുന്നു
കണ്ണിലോരോരോ കനവുദിക്കുന്നു
ആരോമല്‍പ്പൈങ്കിളിയേ പൈങ്കിളിയേ
തൂവലിന്‍ തൂമെത്ത നീര്‍ത്തൂ നീ ...
(മഞ്ഞു പെയ്യുന്നു )

ആലോലം താലോലിക്കാന്‍ ആയിരം കഥകള്‍ ചൊല്ലാന്‍
ആലോലം താലോലിക്കാന്‍ ആയിരം കഥകള്‍ ചൊല്ലാന്‍
അടങ്ങാത്ത മോഹമല്ലോ മനസ്സിനുള്ളില്‍ (ആലോലം)
നിന്റെ നെഞ്ചിന്‍ താളമേല്‍ക്കാന്‍
ഞാന്‍ വരുമ്പോള്‍ സ്വീകരിക്കാന്‍
തോരണങ്ങള്‍ തൂക്കാം തമ്മില്‍
കരളിന്‍ കൂട്ടിനുള്ളില്‍
(മഞ്ഞു പെയ്യുന്നു )

പാലോലും ഗാനാലാപം പാതിരാപ്പുള്ളിന്‍ ചുണ്ടില്‍
പാലോലും ഗാനാലാപം പാതിരാപ്പുള്ളിന്‍ ചുണ്ടില്‍
പടരാത്ത ഗാനമല്ലോ മനസ്സിനുള്ളില്‍ (പാലോലും )
പൊന്നണിഞ്ഞും പൂവണിഞ്ഞും
വന്നു ചേരും പെണ്‍കിടാവേ
തൂമുളംതണ്ടായ് നിന്‍ ചുണ്ടില്‍ ഒതുങ്ങി മയങ്ങിയേക്കാം
(മഞ്ഞു പെയ്യുന്നു)

malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts