വേമ്പനാട്ടു കായല്‍
സ്വീറ്റ് മെലഡീസ് 2
Vembanattu kayal (Sweet Melodies Vol II)
വിശദവിവരങ്ങള്‍
വര്‍ഷം 1984
സംഗീതംആലപ്പി രംഗനാഥ്
ഗാനരചനആലപ്പി രംഗനാഥ്
ഗായകര്‍കെ എസ് ചിത്ര
രാഗംപഹാഡി
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:26:27.

വേമ്പനാട്ട് കായൽതീരത്ത് ചീനവല വീഴും തീരത്ത്
മൂവന്തിക്കുടിലിൽ ചന്ദ്രൻ വിളക്കു വെയ്ക്കും നേരത്ത്
നീ വാ നീ വാ എൻ പൊന്നരയാ
(വേമ്പനാട്ട് കായൽ..)

കിഴക്കു സൂര്യൻ ഉദിച്ചു പൊങ്ങണ നേരത്ത്
നീയുറക്കമുണരും നേരം നിന്റെ ചാരത്ത് (2)
ഒരു ചീനക്കോപ്പയിൽ ഞാൻ ചുടുചായ പകർന്നു തരും
മധുരം അതിൽ മധുരം എന്റെ പുഞ്ചിരിയായ്
(വേമ്പനാട്ട് കായൽ..)

അകലങ്ങളിൽ നീ കന്നിവല വീശാൻ
കളിയോടം തുഴഞ്ഞു വൻ തിരമാല മുറിക്കുമ്പോൾ
അരയത്തിപ്പെണ്ണിന്റെ അകനെഞ്ചു നോവുന്നു
കരയിൽ ഇനിയെപ്പോൾ വരുമെന്റെ പൊന്നരയാ
(വേമ്പനാട്ട് കായൽ..)



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts