മഞ്ഞണിഞ്ഞ മാമലയിൽ
അയ്യപ്പ ഗാനങ്ങള്‍ 3
Manjaninja Mamalayil (Ayyappaganangal Volume III)
വിശദവിവരങ്ങള്‍
വര്‍ഷം 1983
സംഗീതംഎം കെ അർജ്ജുനൻ
ഗാനരചനചുനക്കര രാമന്‍കുട്ടി
ഗായകര്‍കെ ജെ യേശുദാസ്
രാഗംആനന്ദഭൈരവി
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:26:27.

മഞ്ഞണിഞ്ഞ മാമലയിലയ്യപ്പാ
പൊന്നണിഞ്ഞ കോവിലിലയ്യപ്പാ
എന്നുമെന്നും വാണരുളുമയ്യപ്പാ
അഭയം നീയേ ആശ്രയം നീയേ
(മഞ്ഞണിഞ്ഞ)

നിരനിരയായ് നില്‍ക്കുന്ന മലകള്‍ ചവുട്ടി
വരിവരിയായ് വരുന്നു ഞങ്ങള്‍ പേട്ടയും തുള്ളി
ഇന്ന് പേട്ടയും തുള്ളി...
തിരുവുടലോ കാണുവാനായ് ഇരുമുടിതന്‍ കെട്ടുമായി
പടി പതിനെട്ടും കയറി ഞങ്ങള്‍ വരുന്നു മുന്നില്‍
(മഞ്ഞണിഞ്ഞ)

കളകളങ്ങള്‍ പാടുന്ന പമ്പയില്‍ കുളിച്ച്
പടിപടിയായ് കയറി ഞങ്ങള്‍ ഗാനവും പാടി
ഭക്തിഗാനവും പാടി...
മകരജ്യോതി കാണുവാനായ് മനം നിറയെ മോഹവുമായ്
അടിമുടി ഭക്തി നിറഞ്ഞു ഞങ്ങള്‍ വരുന്നു മുന്നില്‍
(മഞ്ഞണിഞ്ഞ)



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts