അമ്പലനടകള്‍ (കുങ്കുമച്ചെപ്പ്)
This page was generated on April 30, 2024, 9:30 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1996
സംഗീതംഎസ് പി വെങ്കിടേഷ്
ഗാനരചനകൈതപ്രം
ഗായകര്‍ബിജു നാരായണൻ ,കെ എസ് ചിത്ര
രാഗംമദ്ധ്യമാവതി
അഭിനേതാക്കള്‍ശോഭന ,മനോജ് കെ ജയൻ
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:40:56.
 
(സ്ത്രീ) അമ്പലനടകള്‍ പൂവണിഞ്ഞു
പൊന്‍പണമിന്നെന്‍ കയ്യില്‍നിറഞ്ഞു
വിഷുക്കണിക്കൊന്നപ്പൂങ്കാവില്‍
കളിവിളയാടി മേടമാസം
കോലമണിഞ്ഞു നാലകങ്ങള്‍
കല്ല്യാണമേളമുയര്‍ന്നേ ഹോ
താലിയെവിടെ തട്ടാരേ
പൂവിളിയെവിടെ കുയിലമ്മേ
എന്റെ കിനാവിലെ മംഗളസംക്രമസൂര്യോദയമായി
ഇന്നെന്‍ കാമനയുണരുകയായി
നിറപറ നിറയുകയായി
തറവാടൊരുങ്ങി നില്‍ക്കുകയായി
(അമ്പല )

(പു) ചന്ദനവും സിന്ദൂരക്കുറിയും
മെയ്യിലാലോലപ്പൂന്തുകില്‍ ചേലും
(ചന്ദനവും )
അമ്പാരി ആനകള്‍ ആര്‍പ്പും
തേടി വന്നു പോയി കല്ല്യാണരാമന്‍
മംഗല്യപ്പെണ്‍കൊടിയെ കാണാനവനെത്തുമ്പോള്‍
ഇവിടം സ്വര്‍ഗ്ഗപ്പൂങ്കാവു്
ഹരി (ചന്ദനവും )
(അമ്പല )

(സ്ത്രീ) തുമ്പിക്കരമതില്‍ മൊദകമേന്തും
ഉണ്ണിഗണപതിശരണം
(പു) തധി തകധിന തോം ധി തകധിന തോം (2)
തകധിന തോം തകജോം തകജോം
(സ്ത്രീ) പണ്ടു ചരാചരമാകെയുണര്‍ത്തും
ദേവീഭഗവതി ശരണം
(പു) സാനിപനി നീപമപ പമഗരി
സനിസരിസ സനിസരിസ സരിസ
(സ്ത്രീ) ഗുരുപവനപുരം തന്നില്‍ വിളങ്ങും
ഗോപകുമാരന്‍ ശരണം
രതിവൃന്ദാവനഭൂവില്‍
രാസലയങ്ങളിലാടി
സ്വരസുധയൊഴുകിയ മംഗളവേണുവി -
ലപൂര്‍വ്വരാഗവുമായി
ഗുരുപവനപുരം തന്നില്‍ വിളങ്ങും
കണ്ണന്‍തിരുവടി ശരണം

(സ്ത്രീ) സന്താനസൗഭാഗ്യം ഉണ്ടായിവരും
ആയുരാരോഗ്യം തുണയായി വരും
ദാമ്പത്യസൗഖ്യം വരമായി വരും
സന്താനസൗഭാഗ്യം ഉണ്ടായിവരും (2)
ലലല....
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts