തളയൊടു (കല്യാണപ്പിറ്റേന്ന് )
This page was generated on May 1, 2024, 2:05 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1997
സംഗീതംരവീന്ദ്രൻ
ഗാനരചനഎസ്‌ രമേശന്‍ നായര്‍
ഗായകര്‍കെ എസ് ചിത്ര
രാഗംനടഭൈരവി
അഭിനേതാക്കള്‍അഞ്ജു അരവിന്ദ് ,പ്രിയാ രാമൻ ,പ്രിയങ്ക
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:40:45.
 

തളയോടു തള തരിവളയൊടു വള
കരിമിഴിയൊടു മിഴി കിളിമൊഴിയോടു മൊഴി
കളി ചിരിയോടു ചിരി ഇനി നിറമൊടു നിറമണി-
ഞൊറിയൊടു ഞൊറി അലകടലോടു കടൽക്കരയിളകി
മദന നഗരഹൃദയമലിയുകയായി
കാണാത്ത സ്വർഗ്ഗം കാണുവാൻ
മേനിയിൽ കാമന്റെ സ്വർണ്ണം പൂശുവാൻ

സല്ലാപ സായാഹ്നം സംഗീത ഹിന്ദോളം
ശൃംഗാരമാടും മേടകൾ
പുൽകുന്ന കൗമാരം നൽകുന്ന വാഗ്ദാനം
ഇല്ലാത്ത വർണ്ണം ശോഭനം
ഈ നഗരം സാന്ത്വനം കഥ നിറയും പൂവനം
മധുശലഭം പോലെ പാറും ജീവിതം
ഈ നിമിഷം മോഹനം രസഭരിതം യൗവനം
തിരിയുഴിയും പ്രായം തേടും പാൽക്കുടം
(തളയോടു തള..)


ആ..ആ..ആ..ആ...ആ
കാനൽക്കുടീരങ്ങൾ കാലന്റെ ജന്മങ്ങൾ
കഴുക്ജന്റെ കാടൻ കണ്ണുകൾ
വിൽക്കുന്ന ശിലപ്ങ്ങൾ താങ്ങുന്ന തല്പങ്ങൾ
കൈയ്ക്കുന്ന രാവിൻ ജാടകൾ
ഈ നഗരം ഭീകരം ജനമൊഴുകും സാഗരം
ഇതിലടിയും നേരം ജന്മം മായികം
ഈ നഗരം സുന്ദരം ഇതിലെഴുതും മന്ദിരം
ഇതിലെരിയും നമ്മൾക്കുണ്ടോ ജീവിതം
(തളയോടു തള..)




 


malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts