മഞ്ഞണിപ്പൂനിലാവ്‌ (നഗരമേ നന്ദി )
This page was generated on May 5, 2024, 8:11 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1967
സംഗീതംകെ രാഘവന്‍
ഗാനരചനപി ഭാസ്കരന്‍
ഗായകര്‍എസ് ജാനകി
രാഗംമോഹനം
അഭിനേതാക്കള്‍ജ്യോതിലക്ഷ്മി ,മധു
ഗാനത്തിന്റെ വരികള്‍
Last Modified: December 01 2012 17:26:47.
മഞ്ഞണിപ്പൂനിലാവ് പേരാറ്റിന്‍ കടവിങ്കല്‍
മഞ്ഞളരച്ചു വെച്ചു നീരാടുമ്പോള്‍
മഞ്ഞണിപ്പൂനിലാവ് പേരാറ്റിന്‍ കടവിങ്കല്‍
മഞ്ഞളരച്ചു വെച്ചു നീരാടുമ്പോള്‍
മഞ്ഞണിപ്പൂനിലാവ് ....

എള്ളെണ്ണ മണം വീശും എന്നുടെ മുടിക്കെട്ടില്‍
മുല്ലപ്പൂ ചൂടിച്ച വിരുന്നുകാരാ
ധനുമാസം പൂക്കൈത മലര്‍ ചൂടി വരുമ്പോള്‍ ഞാന്‍
അങ്ങയെ കിനാവു കണ്ടു കൊതിച്ചിരിക്കും
മഞ്ഞണിപ്പൂനിലാവ്.....


പാതിരാപ്പാലകള്‍തന്‍ വിരലിങ്കല്‍ പൌര്‍ണമി
മോതിരമണിയിക്കും മലര്‍മാസത്തില്‍
താന്നിയൂരമ്പലത്തില്‍ കഴകക്കാരനെപ്പോലെ
താമരമാലയുമായ് ചിങ്ങമെത്തുമ്പോള്‍
ഒരുകൊച്ചു പന്തലില്‍ ഒരുകൊച്ചുമണ്ഡപം
പുളിയിലക്കരമുണ്ടും കിനാവുകണ്ടേന്‍
മഞ്ഞണിപ്പൂനിലാവ്.....




malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts