എതോ നിദ്ര തൻ (അയാൾ കഥയെഴുതുകയാണു്)
This page was generated on May 2, 2024, 12:57 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1998
സംഗീതംരവീന്ദ്രൻ
ഗാനരചനകൈതപ്രം
ഗായകര്‍കെ ജെ യേശുദാസ്
രാഗംമോഹനം
അഭിനേതാക്കള്‍മോഹന്‍ ലാല്‍ ,നന്ദിനി
ഗാനത്തിന്റെ വരികള്‍
Last Modified: March 25 2013 03:06:28.

എതോ നിദ്രതൻ പൊന്മയിൽപ്പീലിയിൽ
ഏഴു വർണ്ണങ്ങളും നീർത്തി
തളിരിലത്തുമ്പിൽ നിന്നുതിരും
മഴയുടെ ഏകാന്ത സംഗീതമായ്‌
മൃദു പദമോടെ.. മധു മന്ത്രമോടെ
അന്നെന്നരികിൽ..വന്നുവേന്നോ..
എന്തേ.. ഞാനറിഞ്ഞീല.. ഞാനറിഞ്ഞീല..
(എതോ നിദ്രതൻ)

ആ വഴിയോരത്ത്‌ അന്നാർദ്രമാം സന്ധ്യയിൽ
ആവണിപ്പൂവായ്‌ നീ നിന്നുവേന്നോ(ആവഴിയോരത്ത്‌)
കുറുനിര തഴുകിയ കാറ്റിനോടന്നു നിൻ
ഉള്ളം തുറന്നുവേന്നോ
അരുമയാം ആ മോഹ പൊൻതൂവലൊക്കെയും
പ്രണയനിലാവായ്‌ പൊഴിഞ്ഞുവേന്നോ
എന്തേ.. ഞാനറിഞ്ഞീല.. ഞാനറിഞ്ഞീല..
(എതോ നിദ്രതൻ)

ഈ മുളംതണ്ടിൽ ചുരന്നൊരെൻ പാട്ടുകൾ
പാലഴിയായ്‌ നെഞ്ചിൽ നിറച്ചുവെന്നോ(ഈ മുളംതണ്ടിൽ)
അതിലൂറുമമൃതകണങ്ങൾ കോർത്തു നീ
അന്നും കാത്തിരുന്നെന്നോ
അകതാരിൽ കുറുകിയ വെൺപ്രാക്കളൊക്കെയും
അനുരാഗ ദൂതുമായ്‌ പറന്നുവേന്നോ
എന്തേ.. ഞാനറിഞ്ഞീല.. ഞാനറിഞ്ഞീല..
(എതോ നിദ്രതൻ)




malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts