വിശദവിവരങ്ങള്‍ | |
വര്‍ഷം | 1998 |
സംഗീതം | കൈതപ്രം |
ഗാനരചന | കൈതപ്രം |
ഗായകര്‍ | കെ ജെ യേശുദാസ് |
രാഗം | കാനഡ |
അഭിനേതാക്കള്‍ | ഭരത് ഗോപി ,മുരളി |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:40:23.
ഗോപാലികേ നീ കണ്ടുവോ മായാവിയാമെന്‍ മണിവര്‍ണ്ണനെ ലീലയാടുമാ ഗോപബാലനെ കണ്ടുവോ മാലിനീ നീ കണ്ടുവോ രാധികേ (ഗോപാലികേ) തായാടുമമ്പാടിക്കരുമാടിയെ ഇനിയെന്തു ചെയ്യേണ്ടു ഞാന്‍ കലഹമോടൊന്നു കൈപിടിക്കുകില്‍ കുതറിയോടിയകലും പൂങ്കുടിലിനുള്ളില്‍ മറയും ഒന്നു തൊടുമ്പോള്‍ പൂവായ് മാറും പീലിക്കതിരായ് ആടും അവനോലക്കിളിയായ് പാടും (ഗോപാലികേ) കാളിന്ദിയഴകോലും കളിത്തോഴി കാട്ടുമുളംതണ്ടു കളിത്തോഴന്‍ കപടവേഷങ്ങളിളകിയാടുമെന് യാദവാങ്കണത്തിലവന് സൂത്രധാരനല്ലോ മായപ്പൊന്മാനായവനോടും പൊന്മയിലായ് നടമാടും തെന്നല്പീതാംബരമവനണിയും പപപപ മപനിനിപമ നിപമപ ഗഗഗ ഗമരിസ രിപരി ഗമധനി സസസസ നിസരിസ നിസരിസ നിസരിരിരി സരിഗഗഗ ഗമരിരിരി നിരിസ (ഗോപാലികേ) |