വിശദവിവരങ്ങള്‍ | |
വര്‍ഷം | 2000 |
സംഗീതം | വിദ്യാസാഗര്‍ |
ഗാനരചന | കൈതപ്രം |
ഗായകര്‍ | ശങ്കര്‍ മഹാദേവന് |
രാഗം | ചക്രവാകം |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:39:46.
ആ..ആ.ആ..ആ.. അങ്ങകലെ എരിതീക്കടലിൻ അക്കരെയക്കരെ ദൈവമിരിപ്പൂ കാണാക്കണ്ണുമായ് ഇന്നിവിടെ കദനക്കടലിൻ ഇക്കരെയിക്കരെ നമ്മളിരിപ്പൂ കണ്ണീർക്കനവുമായ് പൊൻ പുലരിയുണർന്നൂ ദൂരെ മൂവന്തി ചുവന്നു ദൂരെ ഒരു സാന്ത്വന മന്ത്രം പോലെ ഒരു സംഗമഗാനം പോലെ ഇനിയെന്നാ സ്വപ്നം പൂക്കുമോ ഇനിയെന്നാ സ്വർഗ്ഗം കാണുമോ (അങ്ങകലെ...) ഈ സ്നേഹമരികത്തു ചിരി തൂകി നിൽക്കുമ്പോൾ ആശ്രയമെന്തിനു വേറെ ഈ കൈകൾ താങ്ങും തണലുമായുള്ളപ്പോൾ വീടെനിക്കെന്തിനു വേറെ കരകാണാക്കായൽ നീന്താം കതിർ കാണാക്കിളിയായ് പാടാം ഈ ലഹരിയിൽ മുഴുകാം ആടാം ഒരു തീരം തേടി പോകാം ഇതുവഴിയേ ഇനി വരുമോ പുതുപുത്തൻ ഉഷസ്സിൻ തേരൊലി ഒരു പുതുയുഗ സന്ധ്യാ ശംഖൊലി (അങ്ങകലെ...) നീയിന്നു കടലോളം കനിവുമായ് നിൽക്കുമ്പോൾ പൂങ്കനവെന്തിനു വേറെ ഏകാന്ത സൂര്യനായ് നീ മുന്നിലുള്ളപ്പോൾ കൈവിളക്കെന്തിനു വേറെ ഈ തിരയുടെ തുടിയിൽ താളം ഈ തന്ത്രിയിലേതോ രാഗം ഈ പുല്ലാങ്കുഴലിൽ പോലും ഒരു മാനസയമുനാരാഗം സാഗരമെ സാന്ത്വനമേ ഇനിയെങ്ങാണെങ്ങാ സംക്രമം ഇനിയെങ്ങാണെങ്ങാ സംഗമം (അങ്ങകലെ...) |