വിശദവിവരങ്ങള്‍ | |
വര്‍ഷം | 2001 |
സംഗീതം | പ്രേംകുമാര്‍ |
ഗാനരചന | ഗിരീഷ് പുത്തഞ്ചേരി |
ഗായകര്‍ | കെ ജെ യേശുദാസ് ,സുജാത മോഹൻ |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:39:41.
ആകാശമേഘജാലകം തുറന്നു സായാഹ്നം ആനന്ദസാന്ദ്രമായ് പൊഴിഞ്ഞു നീഹാരം തൂമഞ്ഞുതുള്ളി വീണലിഞ്ഞ തീരങ്ങള്‍ രാഗാര്‍ദ്രമായ് (ആകാശ ) വെണ്‍പിറാവുകള്‍ ചിറകാര്‍ന്നു പാറവേ മണ്‍ചെരാതുകള്‍ മിഴിമിന്നാന്‍ തുടങ്ങവേ വെണ്‍പിറാവുകള്‍ ചിറകാര്‍ന്നു പാറവേ മണ്‍ചെരാതുകള്‍ മിഴിമിന്നാന്‍ തുടങ്ങവേ തൂവെയില്‍ക്കിളീ പാട്ടു മൂളിവാ മാരിവില്ലുമായ് മെയ്യുരുമ്മുവാന്‍ ഈ ഡിസംബറിന്‍ സ്നേഹവീണയില്‍ (ആകാശ) പൊന്‍കിനാവുകള്‍ കുനുകൂട് കൂട്ടവേ തേന്‍നിലാവുകള്‍ തെളിവിണ്ണില്‍ പൂക്കവേ പൊന്‍കിനാവുകള്‍ കുനുകൂട് കൂട്ടവേ തേന്‍നിലാവുകള്‍ തെളിവിണ്ണില്‍ പൂക്കവേ താരങ്ങളില്‍ സാന്ധ്യമേല്ക്കവേ രാത്തടങ്ങളില്‍ കാറ്റുലാവവേ ഈ സിത്താറില്‍ ഞാന്‍ പാട്ടു മീട്ടവേ (ആകാശ) |