കുക്കൂ കുക്കൂ കുയിലേ (നക്ഷത്രങ്ങള്‍ പറയാതിരുന്നത്‌ )
This page was generated on May 12, 2024, 10:40 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2001
സംഗീതംമോഹന്‍ സിതാര
ഗാനരചനകൈതപ്രം
ഗായകര്‍എം ജി ശ്രീകുമാർ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 03 2018 05:20:59.
 കുക്കുക്കുക്കു കുയിലേ എന്റെ കൈനോക്കുമോ
ആരും കാണാതെന്നോടൊരു കാര്യമോതുമോ
അവൾ ആരെന്നുചൊല്ലുമോ നീചൊല്ലുമോ
അനുരാഗരാജയോഗമൊന്നു നീയോതുമോ നീ പാടുമോ (കുക്കുക്കുക്കു)

കണ്ണുകൾ കഥപറഞ്ഞാൽ എന്തുതോന്നുമോ?
പാതിമറഞ്ഞെന്നെക്കണ്ടാൽ എന്തുതോന്നുമോ
മുന്നിൽനിന്നുപുഞ്ചിരിച്ചാൽ എന്തുതോന്നുമോ
മെല്ലെയൊന്ന് ചേർന്നുനിന്നാൽ എന്തുതോന്നുമോ
അവളൊന്നു മിണ്ടുമെങ്കിൽ അലതല്ലുമെന്റെ സ്നേഹം
അവളൊന്നു തേടുമെങ്കിൽ കൊതിതുള്ളുമെന്റെ മോഹം
സുഖമഴയേ ഞാൻ രോമാഞ്ചാ‍മാകും (കുക്കുക്കുക്കു)

ജാതിമല്ലിപ്പൂവേ നീയൊരു ചെണ്ടുനൽകുമോ?
മഴവിൽതോഴീനീയൊരു കോടിനൽകുമോ?
നാലുമണിക്കാറ്റേ ചെമ്പടമേളം നൽകുമോ
പൊൻമാനത്തുമ്പീ നീയൊരു താലി നൽകുമോ?
ഒരു മന്ത്രകോടിവേണം കണിമുല്ലപ്പന്തൽ‌വേണം
സ്വരരാഗധാരവേണം മലർമോഹശയ്യവേണം
ഇനിയെൻ രാവുകളിൽ ചന്ദ്രികവേണം (കുക്കുക്കുക്കു)




 
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts