കുട്ടിച്ചാത്തന്റെ (സിഐ മഹാദേവന്‍ അഞ്ചടി നാലിഞ്ച്‌ )
This page was generated on April 28, 2024, 12:50 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2004
സംഗീതംബേണി ഇഗ്നേഷ്യസ്‌
ഗാനരചനഗിരീഷ് പുത്തഞ്ചേരി
ഗായകര്‍എം ജി ശ്രീകുമാർ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍കൊച്ചിൻ ഹനീഫ ,ഹരിശ്രീ അശോകൻ ,രാജന്‍ പി ദേവ്
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 15:10:56.
 
കുട്ടിച്ചാത്തന്റെ കുടുമ വെച്ചൊരു കുംബാരി
ചുടുചുടലമാടലന്റെ ചുറുചുറുക്കുള്ള കോമാളി
ഭൂതമാരണപ്രേതപിശാചേ
ഭൂമിചുറ്റണ മാടന്‍ മറുതേ
ഇരിയെടാ പണിയെടാ
ഓം ഹ്രീം ഗ്രീം സ്വാഹാ

(കുട്ടിച്ചാത്തന്റെ )

ഒടിയനും നീ
കുഴിമടിയനും നീ
കാളികൂളികുരുടനും നീ
കന്നിമൂലഗുളികനും
(ഒടിയനും )
നിന്നെക്കൊല്ലുവാന്‍ മന്ത്രം ചൊല്ലിടാം
നിന്നെച്ചുട്ടു ഞാന്‍ ചാരം വിതറീടാം
മായം ഇതു മറിമായം ഹാ
കാക്കേ കാക്കേ കാത്തിരിക്കുന്നേ
കൊക്കാം പൂച്ചേ പീക്കീരിക്കൊച്ചേ
വെണ്ണീര്‍ തണ്ണീര്‍ വെറ്റില കൊണ്ട്വാ
നിന്നെത്തളച്ചിടുവാന്‍
(കാക്കേ )

(കുട്ടിച്ചാത്തന്റെ )

കുരങ്ങനും നീ മരക്കഴുതയും നീ
പക്ഷി യക്ഷി യമണ്ടനും നീ
പണ്ടു കണ്ട പണ്ടാരം
(കുരങ്ങനും )
കാലന്‍ കയറുമായി കൂടെ പോന്നിടാം
കയ്ക്കും കാഞ്ഞിരം കഴുത്തില്‍ തൂക്കിടാം
ജാലം ഇതു പല ജാലം
കണ്ടാമുണ്ടി മണ്ടെലിക്കുട്ടി
ചത്താലുണ്ടേ ചക്കരയുണ്ടേ
വെണ്ണീര്‍ തണ്ണീര്‍ വെറ്റില കൊണ്ട്വാ
നിന്നെത്തളച്ചിടുവാന്‍
(കണ്ടാമുണ്ടി )

(കുട്ടിച്ചാത്തന്റെ )
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts