വിശദവിവരങ്ങള്‍ | |
വര്‍ഷം | 2003 |
സംഗീതം | അല്‍ഫോന്‍സ് ജോസഫ് |
ഗാനരചന | ഷിബു ചക്രവർത്തി |
ഗായകര്‍ | സുജാത മോഹൻ |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | പൃഥ്വിരാജ് ,നവ്യ നായര്‍ ,സുധീഷ് ,വിനായകൻ |
ഗാനത്തിന്റെ വരികള്‍ | |
Last Modified: January 11 2013 04:24:56.
കുടമുല്ലക്കടവിൽ ഈ പുഴയരികിൽ ഉടയാട നനച്ചുകുളിക്കും പുലരൊളിയേ പവനൊഴുകുന്ന പുഴയിൽ മതിവരുവോളം നീന്താൻ ഇനി നീയും പോരുന്നോ (കുടമുല്ലക്കടവിൽ...) അങ്ങേച്ചെരുവിൽ കുളിർമഞ്ഞ് മൊട്ടിട്ട കാലം എങ്ങോ മറഞ്ഞൂ കുയിൽ ചെണ്ട് മൂളുന്ന നേരം (അങ്ങേച്ചെരുവിൽ...) എങ്ങു നിന്നെങ്ങുനിന്നോ ഒരു വില്ലുവണ്ടി വന്നേ - 2 കുടമണി കേട്ടൊന്നു ഞാനും ചെന്നപ്പോൾ ഇടവഴി തിരിഞ്ഞൊരു നോട്ടം വന്നല്ലോ ആഹാ ചെമ്പകപ്പൂവൊത്ത ചേലോരം കണ്ടിന്നു പോവേണ്ടാ (കുടമുല്ലക്കടവിൽ...) ചുമ്മാതിരുന്നാൽ ഇടനെഞ്ചിൽ കല്യാണഘോഷം കണ്ണൊന്നടച്ചാൽ കള്ളക്കനവിന്റെ തോറ്റം (ചുമ്മാതിരുന്നാൽ...) സന്ധ്യ തന്നല്ലോ നറുകുങ്കുമക്കുറിച്ചാന്ത് - 2 തൊടുകുറിയണിഞ്ഞൊന്നു ഞാനും നിന്നപ്പോൾ ചൊടിയിണ ചുവന്നതു നാണം കൊണ്ടാണേ എന്റെ ചന്തത്തെ താലിപ്പൂ ചാർത്താൻ വരുന്നവനാരാണോ (കുടമുല്ലക്കടവിൽ...) |